സമുദ്രക്കനി മലയാള ചിത്രമൊരുക്കുന്നു, ആകാശമിഠായില്‍ ജയറാമും വരലക്ഷ്മിയും താരങ്ങള്‍

സമുദ്രക്കനി മലയാള ചിത്രമൊരുക്കുന്നു, ആകാശമിഠായില്‍ ജയറാമും വരലക്ഷ്മിയും താരങ്ങള്‍

കൊച്ചി: ദേശീയ പുരസ്‌കാര ജേതാവായ തമിഴ് നടന്‍ സമുദ്രക്കനി മലയാളത്തില്‍ സംവിധായകന്‍ ആവുന്നു. തമിഴില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ അപ്പയുടെ റീമേക്കാണ് സമുദ്രക്കനി മലയാളത്തില്‍ ഒരുക്കുന്നത്. ആകാശമിഠായി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജയറാമും വരലക്ഷ്മിയുമാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൊച്ചിയിലും പരിസരപ്രദേശത്തുമായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

മകനെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കുന്ന പിതാവ് നേരിടുന്ന പ്രശ്‌നങ്ങളാണ് അപ്പയുടെ പ്രമേയം. ഇതിനെ മലയാളത്തിന്റെ പശ്ചാത്തലത്തിലേക്കു മാറ്റിയാണ് ആകാശമിഠായി ഒരുക്കുന്നത്. മക്കള്‍ക്കു പേരിടുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ബഷീറിന്റെ കാമുകീ കാമുകന്മാരെ അനുസ്മരിച്ചാണ് ചിത്രത്തിന് ആകാശമിഠായി എന്നു പേരിട്ടിരിക്കുന്നത്. 

വലിയ പ്രതീക്ഷയോടെയാണ് മലയാള സംരംഭത്തെ നോക്കിക്കാണുന്നതെന്ന് സമുദ്രക്കനി ട്വിറ്ററില്‍ കുറിച്ചു. 


ശിക്കാറിലൂടെ മലയാളത്തില്‍ എത്തിയ സമുദ്രക്കനി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പത്തിലെ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com