രണ്‍വീര്‍ സിങ് മനോരോഗ വിദഗ്ധനെ കാണാന്‍ ഒരുങ്ങുന്നു; കഥാപാത്രത്തില്‍ നിന്നും പുറത്തുവരാനാകുന്നില്ല

Published: 01st October 2017 04:45 PM  |  

Last Updated: 01st October 2017 04:57 PM  |   A+A-   |  

ranveer2

പത്മാവതിയില്‍ ചരിത്ര പുരുഷനായ അലാവുദ്ധീന്‍ ഖില്‍ജിയായിട്ടാണ് രണ്‍വീര്‍ സിങ് എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു, ഡിസംബര്‍ ഒന്നിന് തീയറ്ററിലെത്തും. പക്ഷെ രണ്‍വീറിന് ഇപ്പോഴും അലാവുദ്ധിന്‍ ഖില്‍ജി എന്ന കഥാപാത്രത്തില്‍ നിന്നും പുറത്തുവരാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതോടെ സുഹൃത്തുക്കളും, ബന്ധുക്കളും മനോരോഗ വിദഗ്ധന്റെ സഹായം തേടാന്‍ രണ്‍വീറിനെ ഉപദേശിച്ചതായാണ് വാര്‍ത്തകള്‍.  ഷൂട്ടിങ്ങിന്റേതല്ലാത്ത സമയത്തും ആ കഥാപാത്രം എങ്ങിനെയായിരിക്കും പെരുമാറുക എന്ന രീതിയിലാണ് രണ്‍വീര്‍ എല്ലാവരോടും ഇടപെഴകിയിരുന്നത്. 

അലാവദ്ധീന്‍ ഖില്‍ജിക്ക് മുന്‍പ് രണ്‍വീറിനെ തേടിയെത്തിയ കഥാപാത്രങ്ങളായും സെറ്റിന് പുറത്ത് ആ സമയം രണ്‍വീര്‍ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നാണ് ബോളിവുഡ് ലോകത്തെ സംസാരം. പ്രതിനായക വേഷത്തിലാണ് രണ്‍വീര്‍ പത്മാവതിയില്‍ എത്തുന്നത്. 

മാസങ്ങളോളം തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കിരുന്നെല്ലാമാണ് പത്മാവതിയിലെ അലാവുദ്ധീന്‍ ഖില്‍ജിക്ക് വേണ്ട മാനസികാവസ്ഥയിലേക്ക് രണ്‍വീര്‍ എത്തിയത്. ശ്വാസത്തില്‍ പോലും അലാവുദ്ധീന്‍ ഖില്‍ജിയായി രണ്‍വീര്‍ മാറി. പക്ഷെ ഷൂട്ടിങ് കഴിഞ്ഞ് സിനിമ റിലീസ് ആകാന്‍ ഒരുങ്ങുമ്പോഴും താരത്തിന് അതില്‍ നിന്നും പുറത്തുകടക്കാനാവില്ല എന്നതാണ് ആരാധകരേയും സുഹൃത്തുക്കളേയും ആശങ്കയിലാക്കുന്നത്.