മുന്‍ ഭാര്യയുടെ പിറന്നാള്‍ ആഘോഷിച്ച് ഋത്വിക്; ചിത്രങ്ങള്‍ കാണാം

പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സൂസന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്
മുന്‍ ഭാര്യയുടെ പിറന്നാള്‍ ആഘോഷിച്ച് ഋത്വിക്; ചിത്രങ്ങള്‍ കാണാം

വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം പരസ്പരം കണ്ടാല്‍ മുഖം തിരിച്ച് നടക്കുന്നവര്‍ കണ്ടു പഠിക്കണം ഋത്വിക് റോഷനേയും സൂസന്‍ ഖാനെയും. പിരിഞ്ഞതിന് ശേഷവും പരസ്പരം കാണാനും യാത്രചെയ്യാനുമെല്ലാം ഇവര്‍ സമയം കണ്ടെത്താറുണ്ട്. ഇത്തവണ മുന്‍ ഭാര്യയുടെ പിറന്നാള്‍ ഗംഭീരമായി അഘോഷിച്ചിരിക്കുകയാണ് ബോളിവുഡ് ഹീറോ. മുന്‍ ഭര്‍ത്താവിനൊപ്പമുള്ള പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സൂസന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

സുഹൃത്ത് സയേദ് ഖാനും സുഹൃത്തുക്കളായ ട്വിങ്കില്‍ ഖന്ന, കരണ്‍ ജോഹര്‍ തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്ത്. ഋത്വിക്കിനും സയേദിനും സയേദിന്റെ ഭാര്യ മലൈകയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് സൂസന്‍ പങ്കുവെച്ചത്. ജീവിതത്തിലെ എല്ലാ മനോഹരമായ ആളുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റ്.

സൂസന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ഋത്വിക്കും ആഘോഷ ചിത്രം പോസ്റ്റ് ചെയ്തു. ഇന്റീരിയര്‍ ഡിസൈനറായ സൂസനും ഹൃത്വിക്കും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹബന്ധം വേര്‍പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com