ഇതിലും വലിയൊരു സന്തോഷ വാര്‍ത്ത കേള്‍ക്കാനില്ല. ഏറെ നാളത്തെ ഊഹപോഹങ്ങള്‍ക്ക് ശേഷം ഒടുവില്‍ ആ വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ്. ആരാധകരുടെ സ്റ്റൈല്‍ മന്നന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും മക്കള്‍ സെല്‍വം വിജയ് സേതുപതിയും ഒന്നിച്ചൊരു സിനിമയില്‍ അഭിനയിക്കുകയാണ്. സണ്‍ പിക്ചേഴ്സാണ് ഈ വിവരം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടത്.
പ്രത്യേകമായി ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ രജനിയുടെയും വിജയ് സേതുപതിയുടെയും ചിത്രങ്ങളോടുകൂടിയാണ് സണ്‍ പിക്ചേഴ്സിന്റെ ട്വീറ്റ്.
സൂപ്പര്‍സ്റ്റാര്‍ വിത്ത് സണ്‍ പിക്ചേഴ്സ്, വിജയ്സേതുപതി വിത്ത് സൂപ്പര്‍സ്റ്റാര്‍ എന്നീ ഹാഷ്ടാഗുകള്‍ സഹിതം പോസ്റ്റ് ചെയ്ത ട്വീറ്റിന് ചുരുങ്ങിയ സമയം കൊണ്ടു തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഇതുവരെ പേര് നല്‍കാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ഇദ്ദേഹത്തിന്റെ പിസ എന്ന ചിത്രം വിജയ്സേതുപതിക്ക് വലിയൊരു ബ്രേക്ക് നല്കിയ ചിത്രമാണ്. കാര്‍ത്തിക്കിന്റെ ഇരൈവിയിലും വിജയ്ക്ക് വളരെ ശ്രദ്ധേയമായൊരു റോളായിരുനന്നു ലഭിച്ചിരുന്നത്. ഏതായാലും ഈ വാര്‍ത്തയറിഞ്ഞ് സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര ആരാധകര്‍ ഒന്നടങ്കം ആവേശത്തി തിമിര്‍പ്പിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ