ചെന്നൈ: തന്റെ വിജയത്തിന് പിന്നിലെ ഭാര്യയുടെ കഠിനാധ്വാനത്തെ കുറിച്ച് വാചാലനായി നടന് രജനീകാന്ത്. കണ്ടക്ടറായി ജീവിതം തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് കുതിച്ചുയര്‍ന്ന മഹാപ്രതിഭയാണ് രജനികാന്ത്. എന്നാലിപ്പോള്‍, സിനിമാ മേഖലയില്‍ മുന്നേറുന്നതിനായി തന്റെ ഭാര്യ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നുപറഞ്ഞ്
സൂപ്പര്‍സ്റ്റാര്‍.കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് സാധാരണ ഒഴിഞ്ഞ് മാറാറുള്ള രജനി ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്
എനിക്കുണ്ടാവുമായിരുന്ന ക്ലേശങ്ങളൊക്കെ അവളാണ് നേരിട്ടത്. എന്റെ കരിയര്‍ കൃത്യമായ ശ്രദ്ധ ചെലുത്താന്‍ സാധിച്ചത് ഭാര്യയുടെ സഹകരണം കൊണ്ട് മാത്രമാണെന്ന് ചലചിത്രതാരം രജനികാന്ത് പറഞ്ഞു. വീടും കുട്ടികളും സംബന്ധിയായ ഒന്നും തന്നെ എന്നെ അലട്ടാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും രജനികാന്ത് പറയുന്നു.
ഇന്ന് തന്റെ കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ജീവിതത്തില്‍ സന്തോഷമായി ഇരിക്കുന്നതിന് പിന്നില്‍ ലതയുടെ കഠിനാധ്വാനമാണെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു. കുടുംബത്തില്‍ നേരിട്ടിരുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളും ഒരിക്കലും തന്റെ അഭിനയ ജീവിതത്തില്‍ ബാധിക്കാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നെന്നും അഭിമുഖത്തില്‍ രജനികാന്ത് വെളിപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ