'ബാഹുബലി'ക്ക് പിന്നാലെ ആനന്ദ് നീലകണ്ഠന്റെ 'വാനര' ചലച്ചിത്രമാകുന്നു; ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളിലെത്തുക അടുത്ത വര്‍ഷം

ബാഹുബലിയുടെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ  പ്രണയത്തിന്റെയും കാമത്തിന്റെയും വഞ്ചനയുടെയും കഥ പറഞ്ഞ ആനന്ദ് നീലകണ്ഠന്റെ 'വാനര' ചലച്ചിത്രമാകുന്നു. വിവിധ ഭാഷകളിലാവും ചിത്രം ഒരേ സമയത്ത് പുറത്തിറങ്ങുകയെന്ന്
'ബാഹുബലി'ക്ക് പിന്നാലെ ആനന്ദ് നീലകണ്ഠന്റെ 'വാനര' ചലച്ചിത്രമാകുന്നു; ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളിലെത്തുക അടുത്ത വര്‍ഷം

ബാഹുബലിയുടെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ  പ്രണയത്തിന്റെയും കാമത്തിന്റെയും വഞ്ചനയുടെയും കഥ പറഞ്ഞ ആനന്ദ് നീലകണ്ഠന്റെ 'വാനര' ചലച്ചിത്രമാകുന്നു. വിവിധ ഭാഷകളിലാവും ചിത്രം ഒരേ സമയത്ത് പുറത്തിറങ്ങുകയെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. പെന്‍ഗ്വിന്‍ ബുക്‌സാണ് 'വാനര; ദി ലെജന്റ് ഓഫ് ബാലി , സുഗ്രീവ ആന്റ് താര' എന്ന പുസ്തകം പുറത്തിറക്കിയത്. ആനന്ദ് നീലകണ്ഠന്റെ ' ബാഹുബലി:ദി റൈസ് ഓഫ് ശിവഗാമി'നേരത്തേ നെറ്റ്ഫ്‌ളിക്‌സ് വെബ്‌സീരീസാക്കിയിരുന്നു. 

തനിക്ക് വളരെ സംതൃപ്തി നല്‍കിയ പുസ്തകമാണ് 'വാനര'യെന്നും വിവിധ ഭാഷകളില്‍ മനോഹരമായി ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വാനരന്‍മാര്‍ക്കിടയില്‍ നടന്ന ത്രികോണ പ്രണയമാണ് കഥയുടെ സാരം. ബാഹുബലിക്ക് ശേഷം ചെറുകഥയെന്ന രീതിയിലാണ് ആദ്യം വാനര എഴുതിത്തുടങ്ങിയതെന്നും പിന്നീട് വികസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലഞ്ച് ബോക്‌സും, ഡി-ഡേയും അഗ്ലിയും തിയേറ്ററുകളിലെത്തിച്ച ഡിഎആര്‍ മീഡിയയാണ് ബാലി സുഗ്രീവന്‍മാരുടെ കഥയും തിയേറ്ററുകളിലെത്തിക്കുക. അസാധാരണമായ പുസ്തകമാണിതെന്നും ചലച്ചിത്രമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍ ഹിറ്റായ അസുരയുടെയും അജയയുടെയും എഴുത്തുകാരനാണ് ആനന്ദ് നീലകണ്ഠന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com