'ശിക്കാരി ശംഭു'വിന് വില പത്ത് ലക്ഷം; അനുമതിയില്ലാതെ പേര് ഉപയോഗിച്ചെന്ന അമര്‍ ചിത്രകഥാ പബ്ലിക്കേഷന്റെ പരാതി ഒത്തുതീര്‍പ്പാക്കി

അമര്‍ ചിത്രകഥ  പബ്ലിക്കേന്‍സിന്റെ ട്വിങ്കിള്‍ എന്ന കുട്ടികളുടെ മാസികയിലെ കഥാപാത്രമാണ് ശിക്കിരി ശംഭു
'ശിക്കാരി ശംഭു'വിന് വില പത്ത് ലക്ഷം; അനുമതിയില്ലാതെ പേര് ഉപയോഗിച്ചെന്ന അമര്‍ ചിത്രകഥാ പബ്ലിക്കേഷന്റെ പരാതി ഒത്തുതീര്‍പ്പാക്കി

ടുത്തിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം ശിക്കാരി ശംഭുവിനെ കെണിയിട്ട് വീഴ്ത്തി അമര്‍ ചിത്രകഥ പബ്ലിക്കേഷന്‍. ചിത്രത്തിന് അനുവാദമില്ലാതെ 'ശിക്കാരി ശംഭു' എന്ന പേര് നല്‍കിയെന്ന പബ്ലിക്കേഷന്റെ പരാതി 10 ലക്ഷം രൂപ നല്‍കി തീര്‍പ്പാക്കാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ സമ്മതിച്ചു. 

ചിത്രകഥാ പബ്ലിക്കേഷന്റെ കഥാപാത്രമാണ് 'ശിക്കാരി ശംഭു'. ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശിക്കാരി ശംഭു എന്ന പേരില്‍ സിനിമ ഡബ്ബ് ചെയ്ത് മറ്റ് ഭാഷകളിലേക്ക് ഇറക്കരുതെന്ന വ്യവസ്ഥയും പബ്ലിക്കേഷന്‍ മുന്നോട്ടുവെച്ചു. ഇത് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഏയ്ഞ്ചല്‍ മരിയ സിനിമ നിര്‍മ്മാണ കമ്പനി അംഗീകരിച്ചു. 

അമര്‍ ചിത്രകഥ (എസികെ) പബ്ലിക്കേന്‍സിന്റെ ട്വിങ്കിള്‍ എന്ന കുട്ടികളുടെ മാസികയിലെ കഥാപാത്രമാണ് ശിക്കിരി ശംഭു. സിനിമയില്‍ ഈ പേര് ഉപയോഗിക്കുന്നതിന് പകര്‍പ്പവകാശ അനുമതി നല്‍കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം റിലീസ് ചെയ്യുകയായിരുന്നെന്നാണ് പബ്ലിക്കേഷന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com