കങ്കണ നായികയാകുന്ന മണികര്‍ണികയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു

കങ്കണാ റണാവത്ത് പ്രധാന കഥാപാത്രമായെത്തുന്ന 'മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി'ക്കെതിരെ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു
കങ്കണ നായികയാകുന്ന മണികര്‍ണികയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു

കങ്കണാ റണാവത്ത് പ്രധാന കഥാപാത്രമായെത്തുന്ന 'മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി'ക്കെതിരെ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. റാണി ലക്ഷ്മിഭായിയുടെ ജീവിതകഥയുമായി എത്തുന്ന സിനിമയില്‍ വിവാദ പ്രണയ രംഗങ്ങളോ ?ഗാനങ്ങളോ ഇല്ലെന്ന നിര്‍മാതാവിന്റെ വാക്കാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ തീരുമാനിച്ചതിന് പിന്നിലെ കാരണം. 

ഝാന്‍സി റാണിയുടെ ജീവിതം വളച്ചൊടിക്കുകയാണ് സിനിമയില്‍ എന്നാരോപിച്ചാണ്  പ്രതിഷേധ പ്രകടനവുമായി സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ മുന്നോട്ടുവന്നത്. ഝാന്‍സി റാണിയും ഒരു ബ്രീട്ടീഷ് ഭരണാധികാരിയും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന കണ്ടെത്തലാണ് സംഘടനയെ ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നതിലേക്ക് നയിച്ചത്. ഇതിനെതിരെ സിനിമയുടെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട്  സഭ പ്രസിഡന്റ് സുരേഷ് മിശ്ര രാജസ്ഥാന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപിക്കപ്പെടുന്ന പോലുള്ള കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിലില്ലെന്ന  നിര്‍മാതാവ് കമല്‍ ജെയിന്റെ ഉറപ്പാണ് വിവാദ പ്രതിഷേധങ്ഹളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സംഘടനയെ പ്രേരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com