മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മുന്പില് നിര്‍ത്തി സ്ഥാപിത താല്പര്യക്കാര് കരുക്കള്‍ നീക്കുന്നു; അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ പശ്ചാത്താപിക്കുന്നു
കൊച്ചി: ദിലീപിനെ വീണ്ടും അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചുകൊണ്ട് വന്ന നടപടിയില്‍ അപ്പോള്‍ തന്നെ എതിര്‍പ്പ് അറിയിക്കേണ്ടതായിരുന്നെന്ന് നടന് ബാലചന്ദ്രന്. ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചര്‍ച്ചക്ക് ശേഷം അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പൊടുന്നനെ അറിയിക്കുകയായിരുന്നെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.
ധാര്‍മ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മുന്പില് നിര്‍ത്തി, ഒരു സംഘം സ്ഥാപിത താല്പര്യക്കാര് കരുക്കള്‍ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേല്‍ക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകുമെന്നും പി ബാലചന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചര്‍ച്ചക്ക് ശേഷം അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പൊടുന്നനെ അറിയിക്കുകയായിരുന്നു. അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ പശ്ചാത്താപമുണ്ട്. ധാര്‍മ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മുന്പില് നിര്‍ത്തി, ഒരു സംഘം സ്ഥാപിത താല്പര്യക്കാര് കരുക്കള്‍ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേല്‍ക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകും.
പി ബാലചന്ദ്രന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ