ചുവന്ന ലിപ്സ്റ്റിക്കും സിന്ദൂരവും ചാര്‍ത്തി അന്ത്യയാത്രക്കായി ശ്രീദേവിയെ ഒരുക്കിയത് റാണി മുഖര്‍ജിയും സംഘവും; ഒരുക്കം അഞ്ച് മിനിറ്റില്‍

ചുവന്ന പൊട്ടുകുത്തി കാഞ്ചീപുരം സാരിയില്‍ സൗന്ദര്യറാണിയായി തന്നെയാണ് താരം വിടപറഞ്ഞത്
ചുവന്ന ലിപ്സ്റ്റിക്കും സിന്ദൂരവും ചാര്‍ത്തി അന്ത്യയാത്രക്കായി ശ്രീദേവിയെ ഒരുക്കിയത് റാണി മുഖര്‍ജിയും സംഘവും; ഒരുക്കം അഞ്ച് മിനിറ്റില്‍

ന്നും സുന്ദരിയായിരിക്കാനാണ് ബോളിവുഡ് താരറാണി ശ്രീദേവി ആഗ്രഹിച്ചിരുന്നത്. താരത്തിന്റെ ആഗ്രഹം പോലെ തന്നെ അന്ത്യയാത്രയിലും അതിമനോഹരിയായാണ് അവര്‍ വിടപറഞ്ഞത്. ചുവന്ന പൊട്ടുകുത്തി കാഞ്ചീപുരം സാരിയില്‍ സൗന്ദര്യറാണിയായി തന്നെയാണ് താരം വിടപറഞ്ഞത്. നടി റാണി മുഖര്‍ജിയും ശ്രീദേവിയുടെ പ്രീയപ്പെട്ട മേക്കപ്പ്മാന്‍ രാജേഷ് പാട്ടീലും ചേര്‍ന്നായിരുന്നു താരറാണിയെ അവസാനമായി അണിയിച്ചൊരുക്കിയത്.

ശ്രീദേവിക്ക് ഇഷ്ടപ്പെട്ട സിന്ദൂരവും കടുംചുവപ്പുനിറത്തിലുള്ള ലിപ്സ്റ്റിക്കുമാണ് അന്ത്യയാത്രയില്‍ ഉപയോഗിച്ചത്. അഞ്ച് മിനിറ്റ് നേരെ കൊണ്ടാണ് രാജേഷ് ശ്രീദേവിയെ ഒരുക്കിയത്. നിര്‍ദേശങ്ങള്‍ നല്‍കി റാണി മുഖര്‍ജിയും കൂടെയുണ്ടായിരുന്നു. 

വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ദുബായിലേക്ക് പോയ ശ്രീദേവി അവിടെവെച്ച് ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. മുംബൈയില്‍ പൊതുദര്‍ശനത്തിന് വെച്ച ശ്രീദേവിയെ കണ്ട് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്രരംഗത്തെ പ്രമുഖരുടെ വന്‍ നിരയുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com