ഫെബ്രുവരിയില്‍ ഇറങ്ങിയ 'കണ്ണിറുക്കലി'നെതിരെ ജനുവരിയില്‍ സര്‍ക്കുലര്‍; പ്രചാരണം വ്യാജം?

ഫെബ്രുവരി ഒന്‍പതിനാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന വീഡിയോ ഗാനം പുറത്തിറക്കിയത്.
ഫെബ്രുവരിയില്‍ ഇറങ്ങിയ 'കണ്ണിറുക്കലി'നെതിരെ ജനുവരിയില്‍ സര്‍ക്കുലര്‍; പ്രചാരണം വ്യാജം?

'രു അഡാര്‍ ലൗ സിനി​മയിലെ നായിക പ്രിയ പ്രകാശ് വാര്യരെപ്പോലെ കണ്ണിറുക്കിയാല്‍ സിസിടിവി വച്ച് പിടികൂടുമെന്ന പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമെന്ന് സംശയം. ഫെബ്രുവരി ഒന്‍പതിനാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന വീഡിയോ ഗാനം പുറത്തിറക്കിയത്. സര്‍ക്കുലറില്‍ കാണിക്കുന്ന തീയതി ജനുവരി 24 ആണ്. സര്‍ക്കുലറില്‍ രണ്ട് സ്ഥലത്തായി 2018 ജനുവരി 24 എന്ന തീയതി രേഖപ്പെടുത്തിയതാണ് സംശയം ബലപ്പെടാന്‍ കാരണം.

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രിയയെപ്പോലെ കണ്ണിറുക്കി കാണിക്കുന്നതായി മിക്ക അധ്യാപകരും പരാതി നല്‍കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ കണ്ടുപിടിയ്ക്കാന്‍ തങ്ങള്‍ ക്ലാസ് മുറികളില്‍ സിസിടിവി ക്യാമറ ഘടിപ്പിക്കും. കണ്ണിറുക്കുന്നത് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്നും എഴുതിയ സര്‍ക്കുലറാണ് വ്യാപകമായി പ്രചരിക്കുന്നത്. വിഎല്‍ബി ജാനകി അമ്മാള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ ലെറ്റര്‍ ഹെഡോടുകൂടിയുള്ള സര്‍ക്കുലറില്‍ കോളജ് പ്രിന്‍സിപ്പലിന്റെ കയ്യൊപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

'മാണിക്യമലരായ പൂവി' എന്ന പാട്ടില്‍ പ്രിയ കണ്ണിറുക്കി കാണിക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് നാഷണല്‍ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പോലും പ്രിയയെ വിശേഷിപ്പിച്ചത്. നിലവില്‍ ഒരു മില്യണിലേറെ ആളുകളാണ് പ്രിയയ്ക്ക് ഫോളോവേഴ്‌സ് ആയുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com