ദേശീയ ചലചിത്ര അവാര്‍ഡ്: രാഷ്ട്രപതി 15 അവാര്‍ഡുകള്‍ മാത്രം നല്‍കിയാല്‍ മതി; ബാക്കി സ്മൃതി ഇറാനി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍; പ്രതിഷേധവുമായി പുരസ്‌കാര ജേതാക്കള്‍

ദേശീയ ചലചിത്ര അവാര്‍ഡ് വിതരണം രാഷ്ട്രപതി രാം നാഥ് കോവിന്ദ് 15 അവാര്‍ഡുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ - മറ്റുള്ള അവാര്‍ഡുകള്‍ സ്മൃതി ഇറാനി നല്‍കും 
ദേശീയ ചലചിത്ര അവാര്‍ഡ്: രാഷ്ട്രപതി 15 അവാര്‍ഡുകള്‍ മാത്രം നല്‍കിയാല്‍ മതി; ബാക്കി സ്മൃതി ഇറാനി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍; പ്രതിഷേധവുമായി പുരസ്‌കാര ജേതാക്കള്‍


ന്യൂഡല്‍ഹി: ദേശീയ ചലചിത്ര അവാര്‍ഡ് വിതരണം വിവാദത്തില്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദ് 15 അവാര്‍ഡുകള്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. മറ്റുള്ള അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയാല്‍ മതിയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനെതിരെ ദേശീയ പുരസ്‌കാര ജേതാക്കള്‍ രംഗത്തെത്തി. എല്ലാ അവാര്‍ഡകളും രാഷ്ട്രപതി വിതരണം ചെയ്യണമെന്നാണ് പുരസ്‌കാര ജേതാക്കളുടെ ആവശ്യം. 

സാധാരണനിലയില്‍ ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതിയാണ് വിതരണം ചെയ്യുക. ഇത്തവണ ആദ്യമായാണ് വാര്‍ത്താവിതരണ മന്ത്രി അവാര്‍ഡ് വിതരണം ചെയ്യണമെന്നാവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വരുന്നത്. നാളെ ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് പുരസ്‌കാര വിതരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com