നടന്‍ വിഷ്ണു ജി രാഘവ് വിവാഹിതനായി

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തിയ 'തീവ്രം' എന്ന സിനിമയില്‍ വിഷ്ണുവിന്റേത് ശ്രദ്ധേയമായ വേഷമായിരുന്നു.
നടന്‍ വിഷ്ണു ജി രാഘവ് വിവാഹിതനായി

ടനും പരസ്യ സംവിധായകനുമായ വിഷ്ണു ജി രാഘവ് വിവാഹിതനായി. മീര മോഹന്‍ ആണ് വധു. 2012ല്‍ 'ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്' എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തിയത്. 

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തിയ 'തീവ്രം' എന്ന സിനിമയില്‍ വിഷ്ണുവിന്റേത് ശ്രദ്ധേയമായ വേഷമായിരുന്നു. ഡോക്ടര്‍ റോയ് എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ വിഷ്ണു അവതരിപ്പിച്ചത്. പൊലീസ് മാമന്‍, പകിട, സാരഥി എന്നിവയാണ് മറ്റുസിനിമകള്‍.

ഭാവനയെ പ്രധാനകഥാപാത്രമാക്കി വിഷ്ണു സംവിധാനം ചെയ്ത 'ഓപ്പര്‍ യുവര്‍ മൈന്‍ഡ്' എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി കീര്‍ത്തി സുരേഷ്, രജിഷ വിജയന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിഷ്ണുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com