നിവിന്‍ പോളിക്ക് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന കായംകുളം കൊച്ചുണ്ണി ഇന്ന് തീയെറ്ററുകളില് എത്തി. കൂടാതെ നിവിന്‍ പോളിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. എന്തായാലും ഇരട്ടിമധുരത്തിന്റെ സന്തോഷത്തിലാണ് നിവിന്‍ പോളി ആരാധകര്‍. എന്തായാലും ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഒരു കൊച്ചുസന്തോഷം കൂടി എത്തിയിരിക്കുകയാണ്.
നിവിന്‍ പോളിയുടെ പുതിയ ചിത്രം മിഖായേലിന്റെ ടീസര്‍ പുറത്തുനിട്ടിരിക്കുകയാണ്. മമ്മൂട്ടിയാണ് തന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ ടീസര്‍ പുറത്തുവിട്ടത്. നിവിന്‍ പോളിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. മാസ് ലുക്കിലാണ് ചിത്രത്തില്‍ നിവിന്‍ എത്തുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രമുള്ള ട്രെയ്ലര് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫാണ് നിര്‍മാണം. നിവിന്റെ ആക്ഷന്‍ പടം പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര്‍ക്ക് ഇത് ആഘോഷമാവുമെന്ന് ഉറപ്പു നല്‍കുകയാണ് ടീസര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ