മന്റോയുടെ പ്രദര്‍ശനം അകാരണമായി റദ്ദാക്കുന്നുവെന്ന് നന്ദിതാ ദാസ്; സാങ്കേതിക തടസമെന്നും സമ്മര്‍ദ്ദമെന്നും തിയേറ്റര്‍ ഉടമകള്‍

 തന്റെ ആറ് വര്‍ഷത്തെ അധ്വാനവും മറ്റുള്ളവരുടെ കൂട്ടായ പ്രയ്തനവുമാണ് പ്രദര്‍ശനം അകാരണമായി റദ്ദാക്കിയതോടെ അനിശ്ചത്വത്തിലായിരിക്കുന്നതെന്നും അവര്‍ നിരാശയോടെ ട്വിറ്ററില്‍ കുറിച്ചു
മന്റോയുടെ പ്രദര്‍ശനം അകാരണമായി റദ്ദാക്കുന്നുവെന്ന് നന്ദിതാ ദാസ്; സാങ്കേതിക തടസമെന്നും സമ്മര്‍ദ്ദമെന്നും തിയേറ്റര്‍ ഉടമകള്‍

ന്യൂഡല്‍ഹി: പാകിസ്ഥാനി എഴുത്തുകാരന്‍ സാദത് ഹസന്‍ മന്റോയുടെ ആത്മകഥാംശമുള്ള ചിത്രമായ 'മന്റോ' യുടെ പ്രദര്‍ശനം അകാരണമായി റദ്ദാക്കുന്നുവെന്ന പരാതിയുമായി സംവിധായിക നന്ദിതാ ദാസ്. രാജ്യത്ത് പലയിടത്തും ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ നടത്തുന്നില്ലെന്ന് വാട്ട്‌സാപ്പില്‍ തനിക്ക് സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കിയാണ് ' ഞെട്ടിക്കുന്നതാണിത്' എന്ന കുറിപ്പോടെ അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സാങ്കേതിക കാരണങ്ങളാലാണ് മന്റോയുടെ പ്രദര്‍ശനം റദ്ദാക്കിയിരിക്കുന്നതെന്നാണ് മള്‍ട്ടിപ്ലക്സ് രംഗത്തെ പ്രധാനിയായ പിവിആര്‍ ഇത്തരത്തിലുള്ള ഒരു ട്വീറ്റിന് മറുപടി നല്‍കിയത്.

അതേസമയം ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവയ്ക്കുകയാണെന്ന് ചില തിയേറ്റര്‍ ഉടമകള്‍ പറഞ്ഞതായുള്ള ശബ്ദ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. എന്താണ് ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ സംഭവിച്ചതെന്ന് വിതരണക്കാര്‍ അന്വേഷിച്ച് വരികയാണെന്നും  നന്ദിത വ്യക്തമാക്കി. 

 തന്റെ ആറ് വര്‍ഷത്തെ അധ്വാനവും മറ്റുള്ളവരുടെ കൂട്ടായ പ്രയ്തനവുമാണ് പ്രദര്‍ശനം അകാരണമായി റദ്ദാക്കിയതോടെ അനിശ്ചത്വത്തിലായിരിക്കുന്നതെന്നും അവര്‍ നിരാശയോടെ ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെ മന്റോ പിവിആറിന്റെ എല്ലാ തിയേറ്റുകളിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് അവര്‍ നന്ദിത ദാസിനെ അറിയിച്ചിട്ടുണ്ട്.നവാസുദ്ദിന്‍ സിദ്ദിഖ്വിയാണ് ചിത്രത്തില്‍ സാദത് ഹസനായി വേഷമിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com