ദൈവം അദ്ദേഹത്തിന് കരുത്ത് നല്‍കട്ടെയെന്ന് ശോഭന; തേജസ്വിനിയുടെ മരണവാര്‍ത്ത തകര്‍ത്ത് കളഞ്ഞുവെന്ന് ശങ്കര്‍ മഹാദേവന്‍  

വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യയ്ക്കും  പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് നടി ശോഭനയും ഗായകന്‍ ശങ്കര്‍ മഹാദേവനും
ദൈവം അദ്ദേഹത്തിന് കരുത്ത് നല്‍കട്ടെയെന്ന് ശോഭന; തേജസ്വിനിയുടെ മരണവാര്‍ത്ത തകര്‍ത്ത് കളഞ്ഞുവെന്ന് ശങ്കര്‍ മഹാദേവന്‍  

വാഹനാപകടത്തില്‍  ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന  വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യയ്ക്കും  പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് നടി ശോഭനയും ഗായകന്‍ ശങ്കര്‍ മഹാദേവനും . സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ അനുശോചനവും പ്രാര്‍ഥനയും അറിയിച്ചത്. 

'ബാലഭാസ്‌കറുടെ മകളുടെ വിയോഗത്തില്‍ അങ്ങേയറ്റം ദുഖമുണ്ട്. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്. ആ വലിയ നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിനു നല്‍കട്ടെ.' ശോഭന ട്വിറ്ററില്‍ കുറിച്ചു.

'ഞങ്ങളുടെ സൂപ്പര്‍ ടാലന്റഡ് ബാലഭാസ്‌കറിനും ഭാര്യയ്ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. കാര്‍ അപകടത്തെ തുടര്‍ന്നു ജീവിതത്തോട് മല്ലിടുന്ന രണ്ടുപേരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ. രണ്ടുവയസ്സുകാരി തേജസ്വിനിയുടെ മരണവാര്‍ത്ത തകര്‍ത്തു കളഞ്ഞു' ശങ്കര്‍ മഹാദേവന്‍  കുറിച്ചു. 

അതേസമയം വാഹനപകടത്തില്‍ ദാരുണമായി മരിച്ച സംഗീതകാരന്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷം വ്യാഴാഴ്ച വൈകീട്ടാണ് മൃതദേഹം സംസ്‌കരിച്ചത്. അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുന്ന ബാലഭാസകറിന് മൃതദേഹം കാണാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com