പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതലേ ആരാധകര്‍ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്. ചിത്രത്തിലെ ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിന്റെ മാന്ത്രികത ആസ്വദിക്കാനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ആകാംഷ ഇരട്ടിയാക്കി കൊണ്ട് മറ്റൊരു റിപ്പോര്‍ട്ടു കൂടി പുറത്തുവന്നിരിക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുമുണ്ട്.
ഒടിയന് എന്ന ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ വോയിസ് ഓവറിലൂടെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മോഹന്‍ലാല്‍ ചിത്രമായ ബീയോണ്ട് ബോര്‍ഡേഴ്സിലും മമ്മൂട്ടി വോയിസ് ഓവര്‍ നല്‍കിയിരുന്നു.
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്, സിദ്ദിഖ്, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.
ബിഗ് റിലീസായിട്ടാണ് ഒടിയന് തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേന്, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ മാസത്തിലാണ് ഈ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ