ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണം നാളെ മുതല്‍ ; രജിസ്‌ട്രേഷന്‍ ഏഴു വരെ നീട്ടി

രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഏഴു വരെ ഡെലിഗേറ്റ് സെല്ലുകള്‍ പ്രവര്‍ത്തിക്കും
ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണം നാളെ മുതല്‍ ; രജിസ്‌ട്രേഷന്‍ ഏഴു വരെ നീട്ടി


തിരുവനന്തപുരം : 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വൈകീട്ട് മൂന്നുമണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ സിനിമാ-സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ പാസ്സുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. 

എല്ലാ ദിവസവും രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഏഴു വരെ ഡെലിഗേറ്റ് സെല്ലുകള്‍ പ്രവര്‍ത്തിക്കും. ഇവിടെ നിന്നും രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്ക് പാസ്സുകള്‍ വാങ്ങാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. 

അതിനിടെ ചലച്ചിത്ര മേള ആരംഭിക്കുന്ന ഡിസംബര്‍ ഏഴു വരെ രജിസ്‌ട്രേഷന്‍ ദീര്‍ഘിപ്പിക്കാന്‍ കേരള ചലച്ചിത്ര അക്കാദമി തീരുമാനിച്ചിട്ടുണ്ട്. ഏതാനും പാസ്സുകള്‍ അവശേഷിക്കുന്നുണ്ട്. ഈ വര്‍ഷം 10,000 പാസ്സുകള്‍ അനുവദിക്കാനും അക്കാദമി തീരുമാനിച്ചു. 

ചലച്ചിത്ര മേള കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാം. https//registration.iffk.in എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. 2000 രൂപയാണ് പാസ്സ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് പാസ്സിന്റെ നിരക്ക്. ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com