'വെണ്‍പുലരികള്‍ പൊന്‍കസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായി..' പാട്ടിനൊത്ത് ചുവടുവെച്ച് ലാലേട്ടന്‍

അമ്മയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
'വെണ്‍പുലരികള്‍ പൊന്‍കസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായി..' പാട്ടിനൊത്ത് ചുവടുവെച്ച് ലാലേട്ടന്‍

'വെണ്‍പുലരികള്‍ പൊന്‍കസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായി..' ഈ അടിപ്പൊളി പാട്ടിനൊപ്പം രസകരമായ ചുവടുകള്‍ വെക്കുകയാണ് സ്വന്തം ലാലേട്ടന്‍. താരത്തിനൊപ്പം അതേ താളത്തില്‍ ചുവടുവെക്കുന്നത് നടി ഇനിയയും. അമ്മയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാനും പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേക്കുള്ള ഫണ്ട് കണ്ടെത്താനുമായി താരസംഘടനയായ എഎംഎംഎ സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സലില്‍ നിന്നുള്ള വീഡിയോയാണ് ഇന്നലെ മുതല്‍ യൂട്യൂബില്‍ തരംഗമായി കൊണ്ടിരിക്കുന്നത്.

മോഹന്‍ലാല്‍ നായകനായ 'പ്രജ' എന്ന ചിത്രത്തിലെ 'ചന്ദനമണി സന്ധ്യകളുടെ നടനം തുടരുക' എന്ന ഗാനത്തിന്റെ അനുപല്ലവി വരികളാണ് വീഡിയോയുടെ ബാക്ക്ഗ്രൗണ്ടാകുന്നത്. വീഡിയോയിലെ ഡാന്‍സ് പെര്‍ഫോമെന്‍സിലെ  താരത്തിന്റെ മെയ്‌വഴക്കത്തെ പ്രശംസിക്കുകയാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ. ഒന്നര ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്.

ഡിസംബര്‍ 7ന് അബുദാബിയിലാണ് 'ഒന്നാണ് നമ്മള്‍' എന്ന സ്‌റ്റേജ് ഷോ സംഘടിപ്പിക്കപ്പെടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളസിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത 'പ്രജ'യിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാര്‍ ആണ്. എം ജി രാധാകൃഷ്ണനായിരുന്നു ഗാനത്തിന്റെ സംഗീത സംവിധായകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com