പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്: 70 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും

ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്.
പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്: 70 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും

പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡിലേക്കും കാലെടുത്ത് വയ്ക്കുന്നു. പൂര്‍ണമായും യുകെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. പ്രിയയെ താരമാക്കിയ 'ഒരു അഡാറ് ലൗ' എന്ന ചിത്രം റിലീസ് ആകുന്നതിന് മുന്‍പാണ് നടിക്ക് ബോളിവുഡിലേക്ക് അവസരം ലഭിച്ചിരിക്കുന്നത്. 

ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 

ചിത്രത്തിലെ നായകനാരാണെന്നും മറ്റു വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും ഏപ്രിലില്‍ ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സദൃശ്യവാക്യം 24:29 എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com