'പത്മകുമാറാണ് ഒടിയന്റെ സംവിധായകന്‍ എന്ന് ചിന്തിക്കുന്നവരുണ്ട്, ചിത്രം പൊട്ടിയതിന്റെ കാരണം ആ സംവിധായകനോട് ചോദിക്കൂ'; പൊട്ടിത്തെറിച്ച് ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ശ്രീകുമാറിന്റെ സംവിധാനം ഇഷ്ടപ്പെട്ടില്ലെന്നും ഇതിന്റെ പേരില്‍ സംവിധായകനും നിര്‍മാതാവും തമ്മില്‍ തര്‍ക്കമുണ്ടായെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്
'പത്മകുമാറാണ് ഒടിയന്റെ സംവിധായകന്‍ എന്ന് ചിന്തിക്കുന്നവരുണ്ട്, ചിത്രം പൊട്ടിയതിന്റെ കാരണം ആ സംവിധായകനോട് ചോദിക്കൂ'; പൊട്ടിത്തെറിച്ച് ശ്രീകുമാര്‍ മേനോന്‍

ടിയനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മുതല്‍ ഒടിയന്‍ ആരാധകര്‍ക്ക് മുന്‍പിലുണ്ട്. ചിത്രത്തിനെക്കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ വരെ അറിയാന്‍ ആരാധകര്‍ കാത്തിരുന്നത് ചിത്രം അവരെ അത്രത്തോളം സ്പര്‍ശിച്ചതുകൊണ്ടാണ്. ഇത് കൂടാതെ ചിത്രത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സംവിധായകന്‍ എം പത്മകുമാറിന് ഒടിയനിലുള്ള പങ്കാണ്.ഒടിയന്റെ ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയാക്കിയത് പത്മകുമാറാണെന്നായിരുന്നു പ്രചാരണം. 

മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ശ്രീകുമാറിന്റെ സംവിധാനം ഇഷ്ടപ്പെട്ടില്ലെന്നും ഇതിന്റെ പേരില്‍ സംവിധായകനും നിര്‍മാതാവും തമ്മില്‍ തര്‍ക്കമുണ്ടായെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെ തുടര്‍ന്ന് നിര്‍മാതാവ് പത്മകുമാറിനെ വിളിച്ചുവരുത്തുകയായിരുന്നെന്നും ചിത്രം പൂര്‍ത്തിയാക്കിയത് പത്മകുമാറാണെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഇതുവരെ ആരും പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ പത്മകുമാറിന് ഒടിയനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ചിരിക്കുകയാണ് സംവിധായകന്‍. 

ഒടിയന്‍ പൊട്ടിയെന്ന് ആരോപിക്കുന്നവര്‍ പത്മകുമാറിനോട് പോയി കാരണം ചോദിക്കൂ എന്നാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. തിരുവനന്തപുരത്തുവെച്ച് നടന്ന മുഖാമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണമുണ്ടായത്. 'പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്‌തെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടമുണ്ട്. ഒടിയന്‍ പൊട്ടിയെന്ന് ആരോപിക്കുന്നവര്‍ ആ സംവിധായകന്റെ അടുത്തുപോയി വിമര്‍ശനം നടത്തട്ടെ. 'ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയന്‍ എന്തുകൊണ്ട് മോശമായി ചെയ്തു' എന്ന് ഇക്കൂട്ടര്‍ അദ്ദേഹത്തോട് ചോദിക്കൂ'. 

ജോജു ജോസഫിനെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് മികച്ച പ്രതികരണമാണ് നേടിയത്. സംവിധാന മികവുകൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com