അപ്പു ചേട്ടന്റെ അഭിനയം അച്ഛന്റേതു പോലെ നാച്ചുറല്‍, ഒറ്റത്തവണ കേട്ടാല്‍ പ്രണവിന് ഡയലോഗുകളൊക്കെ കാണാപ്പാഠമെന്ന് കല്യാണി 

മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കിയ അനുഭവം പങ്കുവച്ച്‌ കല്ല്യാണി പ്രിയദര്‍ശന്‍
അപ്പു ചേട്ടന്റെ അഭിനയം അച്ഛന്റേതു പോലെ നാച്ചുറല്‍, ഒറ്റത്തവണ കേട്ടാല്‍ പ്രണവിന് ഡയലോഗുകളൊക്കെ കാണാപ്പാഠമെന്ന് കല്യാണി 

ജീവിതത്തില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന ഒരു കൂട്ടം ആളുകള്‍ക്കൊപ്പം മലയാളത്തില്‍ കന്നിചിത്രം ചെയ്യുന്നതിന്റെ സന്തോഷത്തിലും ടെന്‍ഷനിലുമാണ് കല്ല്യാണി പ്രിയദര്‍ശന്‍. അച്ഛന്റെ സംവിധാനത്തില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍, ഒപ്പമുള്ളത് കളിക്കൂട്ടുകാരന്‍ പ്രണവും, നായകനാകട്ടെ ഏറ്റവും അടുപ്പമുള്ള മോഹന്‍ലാല്‍. മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് കല്ല്യാണി. 

വളരെ സ്വാഭാവികമായി എല്ലാ കാര്യങ്ങളെയും കൈകാര്യം ചെയ്യുന്ന ആളാണ് പ്രണവ് എന്നാണ് കല്ല്യാണിയുടെ വാക്കുകള്‍. ലാല്‍ അങ്കിളിന്റെ ജീന്‍ തന്നെയാണ്. ഒരു പ്രാവശ്യം കേള്‍ക്കുമ്പോള്‍ തന്നെ ഡയലോഗെല്ലാം മനഃപാഠമാക്കും. ഇത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്, കല്ല്യാണി പറയുന്നു. ഈ സിനിമയില്‍ ഉപയോഗിച്ചുട്ടുള്ള ഭാഷ നമ്മള്‍ സ്ഥിരം ഉപയോഗിച്ചുവരുന്ന രീതിയിലുള്ളതല്ല. എനിക്ക് ഇംഗ്ലീഷില്‍ കേട്ടാല്‍ പോലും ഡയലോഗുകള്‍ കൃത്യമായി ഓര്‍ക്കാന്‍ കഴിയാറില്ല. പക്ഷെ പ്രണവ് എല്ലാം കൃത്യമായി ഓര്‍ത്തിരിക്കും. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെ വിശേഷങ്ങള്‍ കല്ല്യാണി പങ്കുവച്ചത്.

അച്ഛന്റെ മുന്നില്‍ അഭിനയിക്കുന്നതിന്റെ സമ്മര്‍ദ്ദവും കല്ല്യാണി മറച്ചുവയ്ക്കുന്നില്ല. ഏറ്റവും പേടിക്കുന്ന അനുഭവമാണതെന്നാണ് കല്ല്യാണി പറയുന്നത്. എനിക്ക് പേടിയുണ്ടെന്ന് എനിക്കറിയാമായിരുന്നു പക്ഷെ രസകരമായ കാര്യം 90ലധികം സിനിമകള്‍ ചെയ്ത അച്ഛനും എന്നെപോലെതന്നെ നേര്‍വസ് ആയിരുന്നു എന്നതാണ്. ഞങ്ങള്‍ ഒന്നിച്ചുള്ള സിനിമയില്‍ ഇരുവരും ഒരുപോലെ നെര്‍വസ് ആയിരിക്കുമെന്ന് അച്ഛന് അറിയാമായിരുന്നു. അതുകൊണ്ടാണ് അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് മറ്റ് സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ ക്യാമറയുമായി കംഫര്‍ട്ടബിള്‍ ആകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു, കല്ല്യാണി പറഞ്ഞു

മരക്കാറിന് പുറമേ രണ്ട് തെലുങ്ക് ചിത്രങ്ങളിലും കല്ല്യാണി പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. നഗരപശ്ചാതലത്തില്‍ പ്രണയകഥ പറയുന്ന ചിത്രലഹരിയും 80കളുടെ പശ്ചാതലത്തിലുള്ള ഒരു ഗാങ്സ്റ്റര്‍ ചിത്രവുമാണ് കല്ല്യാണി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍. 

കല്ല്യാണിക്ക് പുറമേ കീര്‍ത്തി സുരേഷും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഐ വി ശശിയുടെ മകന്‍ അനി സഹസംവിധായകനാണ്. മോഹന്‍ലാലിന്റെ കുട്ടിക്കാലമാണ് പ്രണവ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com