പാക്കത്താനെ പോറേന്‍ ഇന്ത കാളിയുടെ ആട്ടത്തെ, കൂള്‍ ലുക്കില്‍ രജനീകാന്ത്: പേട്ടയുടെ കിടിലന്‍ ട്രെയിലര്‍

ട്രെയിലറിലെ 'പാക്കരത്ക്ക് ചിന്ന പയ്യന്‍ മാതിരി സ്‌റ്റൈലാ ഇരിക്കിങ്കേ' എന്ന ഡയലോഗ് രജനികാന്തിന്റെ കൂള്‍ ലുക്കിനെ അടയാളപ്പെടുത്തുന്നുണ്ട്.
പാക്കത്താനെ പോറേന്‍ ഇന്ത കാളിയുടെ ആട്ടത്തെ, കൂള്‍ ലുക്കില്‍ രജനീകാന്ത്: പേട്ടയുടെ കിടിലന്‍ ട്രെയിലര്‍

സ്റ്റൈല്‍മന്നന്‍ രജനീകാന്ത് കൂടുതല്‍ കൂടുതല്‍ സ്റ്റൈലായി പേട്ടയില്‍. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി കാര്‍ത്തിക സുബ്ബരാജ് ഒരുക്കുന്ന ചിത്രം പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പതിവ് മാസ് ലുക്കില്‍ നിന്ന് വ്യത്യസ്തമായി ഏറെ കൂള്‍ ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഡയലോഗുകള്‍ക്കൊന്നും ഒരു കുറവുമില്ലതാനും. 

കാളി എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ട്രെയിലറിലെ 'പാക്കരത്ക്ക് ചിന്ന പയ്യന്‍ മാതിരി സ്‌റ്റൈലാ ഇരിക്കിങ്കേ' എന്ന ഡയലോഗ് രജനികാന്തിന്റെ കൂള്‍ ലുക്കിനെ അടയാളപ്പെടുത്തുന്നുണ്ട്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ രജനിക്കൊപ്പം തൃഷ, സിമ്രാന്‍, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി തുടങ്ങിയവരെല്ലാം മുഖം കാണിക്കുന്നുണ്ട്. ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ വന്‍ ആവേശത്തിലാണ് ആരാധകര്‍.

ശശികുമാര്‍, ബോബി സിംഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട.് പീറ്റര്‍ ഹെയ്ന്‍ സംവിധാനം ചെയ്തിരിക്കുന്ന സംഘട്ടനരംഗങ്ങളും കാണികളുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നതാണ്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ചിരിക്കുന്ന ചിത്രം പൊങ്കലിന് പ്രദര്‍ശനത്തിനെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com