വ്യവസായിക്കെതിരേ പീഡന പരാതിയുമായി ബോളിവുഡ് നടി സീനത്ത് അമന്‍

നടിയും വ്യവസായിയും തമ്മില്‍ വളരെ നാളത്തെ പരിചയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി
വ്യവസായിക്കെതിരേ പീഡന പരാതിയുമായി ബോളിവുഡ് നടി സീനത്ത് അമന്‍

പ്രമുഖ ബോളിവുഡ് നടി സീനത് അമന്‍ വ്യവസായിക്കെതിരേ പീഡനത്തിന് കേസ് കൊടുത്തു. 66 കാരിയായ സീനത്ത് ജുഹു പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. പുറകെ നടന്ന് ശല്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മുംബൈയിലെ വ്യവസായിക്കെതിരേ പരാതി കൊടുത്തിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ വ്യക്തമാക്കി. 

നടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ബിസിനസ്മാന്‍ ഒളിവിലാണെന്ന് എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നടിയും വ്യവസായിയും തമ്മില്‍ വളരെ നാളത്തെ പരിചയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പീഡനത്തിനും സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com