ചര്‍ച്ചയാവാം, നടിമാര്‍ക്കു സൗകര്യമുള്ള ദിവസം; ഒടുവില്‍ വനിതാ കൂട്ടായ്മയുടെ സമ്മര്‍ദത്തിന് താരസംഘടന വഴങ്ങുന്നു

ചര്‍ച്ചയാവാം, നടിമാര്‍ക്കു സൗകര്യമുള്ള ദിവസം; ഒടുവില്‍ വനിതാ കൂട്ടായ്മയുടെ സമ്മര്‍ദത്തിന് താരസംഘടന വഴങ്ങുന്നു
ചര്‍ച്ചയാവാം, നടിമാര്‍ക്കു സൗകര്യമുള്ള ദിവസം; ഒടുവില്‍ വനിതാ കൂട്ടായ്മയുടെ സമ്മര്‍ദത്തിന് താരസംഘടന വഴങ്ങുന്നു

കൊച്ചി: നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കാമെന്ന് താരസംഘടനയായ 'അമ്മ'. ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നല്‍കിയ വനിതാ കൂട്ടായ്മയുടെ പ്രതിനിധികളെയാണ് സംഘടന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവരാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തു നല്‍കിയത്. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം, ആക്രമിക്കപ്പെട്ട നടിക്കു പൂര്‍ണ പിന്തുണ നല്‍കുമെന്ന മുന്‍ തീരുമാനത്തിനു വിരുദ്ധമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ പതിമൂന്നിനോ പതിനാലിനോ യോഗം വിളിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. നടിമാരുടെ സൗകര്യം അനുസരിച്ച് യോഗം ചേരാന്‍ തയാറാണെന്ന് ഇടവേള ബാബു ഇവരെ അറിയിച്ചതായാണ് വിവരം. 

കഴിഞ്ഞ ഇരുപത്തിനാലാം തീയ്യതി നടന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ തങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നതെന്ന് നടിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണ്ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നു. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന മുന്‍ നിലപാടിന് വിരുദ്ധമാണ് കത്തില്‍ പറയുന്നു.

കത്തില്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ ഇവയാണ്.

1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും

2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി അങങഅ സ്വീകരിച്ച നടപടികള്‍

3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം അങങഅയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്

4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com