ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം യാത്രയുടെ ടീസര്‍ പുറത്ത്. ആന്ധ്രയുടെ പ്രിയ നേതാവിനെ ഓര്‍മിപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. മുഖ്യമന്ത്രി പദവിയിലേക്ക് വൈഎസ്ആറിനെ എത്തിച്ച ഐതിഹാസിക യാത്രയെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ മമ്മൂട്ടിയുടെ മുഖമാണ് പുറത്തുവിടുന്നത്.
ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന യാത്രയില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തീയെറ്ററുകളില്‍ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. മാഹി രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം 30 കോടി മുതല്‍ മുടക്കില്‍ വിജയ് ചില്ലയാണ് നിര്‍മിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ