പ്രശ്നങ്ങൾ പരിഹരിക്കാൻ അമ്മയുടെ എക്സിക്യുട്ടീവ് യോ​ഗം ഓ​ഗസ്റ്റ് ഏഴിന്; പാർവതി പങ്കെടുത്തേക്കില്ല; പത്മപ്രിയയ്ക്കും രേവതിയ്ക്കും ക്ഷണം

പ്രശ്നങ്ങൾ പരിഹരിക്കാൻ അമ്മയുടെ എക്സിക്യുട്ടീവ് യോ​ഗം ഓ​ഗസ്റ്റ് ഏഴിന് - പാർവതി പങ്കെടുത്തേക്കില്ല- പത്മപ്രിയയ്ക്കും രേവതിയ്ക്കും ക്ഷണം
പ്രശ്നങ്ങൾ പരിഹരിക്കാൻ അമ്മയുടെ എക്സിക്യുട്ടീവ് യോ​ഗം ഓ​ഗസ്റ്റ് ഏഴിന്; പാർവതി പങ്കെടുത്തേക്കില്ല; പത്മപ്രിയയ്ക്കും രേവതിയ്ക്കും ക്ഷണം

കൊ​​​​ച്ചി: ന​​​​ട​​​​ൻ ദി​​​​ലീ​​​​പി​​​​നെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ​​​​’യു​​​​ടെ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗം ഓ​​​​ഗ​​​​സ്റ്റ് ഏ​​​​ഴി​​​നു കൊച്ചിയിൽ ചേ​​​​രും. പു​​​​തി​​​​യ ഭ​​​​ര​​​​ണ​​​സ​​​​മി​​​​തി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​ ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ ഔ​​​​ദ്യോ​​​​ഗി​​​​ക എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വാ​​​​ണ് ചേ​​​​രു​​​​ന്ന​​​​ത്. 

ജ​​​​ന​​​​റ​​​​ൽ ബോ​​​​ഡി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ ചോ​​​​ദ്യം​​​ചെ​​​​യ്തു നേ​​​​തൃ​​​​ത്വ​​​​ത്തി​​​നു ക​​​​ത്ത​​​​യ​​​​ച്ച ന​​​​ടി​​​​മാ​​​​രാ​​​​യ രേ​​​​വ​​​​തി, പ​​​​ത്മ​​​​പ്രി​​​​യ, പാ​​​​ർ​​​​വ​​​​തി എ​​​​ന്നി​​​​വ​​​​രെ​​​​യും എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​ർ​​​​ക്കു പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​തും കേ​​​​ൾ​​​​ക്കും. വി​​​​ദേ​​​​ശ​​​​ത്തു ഷൂ​​​​ട്ടിം​​​​ഗി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ പാ​​​​ർ​​​​വ​​​​തി യോ​​​​ഗ​​​​ത്തി​​​​ൽ എ​​​​ത്തി​​​​യേ​​​​ക്കി​​​​ല്ല. പ​​​​ത്മ​​​​പ്രി​​​​യ​​​​യും രേ​​​​വ​​​​തി​​​​യും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 

ഡ​​​​ബ്ല്യു​​​​സി​​​​സി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്ന നി​​​​ല​​​​യി​​​​ല​​​​ല്ല, അ​​​​മ്മ​​​​യു​​​​ടെ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് മൂ​​​​വ​​​​രെ​​​​യും യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ച​​​​തെ​​​​ന്ന് അ​​​​മ്മ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​ട​​​​വേ​​​​ള ബാ​​​​ബു പ​​​​റ​​​​ഞ്ഞു. ദി​​​​ലീ​​​​പി​​​​നെ തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച​​​​ചെ​​​​യ്യാ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗം ചേ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണു മൂ​​​​വ​​​​രും അ​​​​മ്മ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു ക​​​​ത്തു ന​​​​ൽ​​​​കി​​​​യ​​​​ത്.

ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ താരസംഘടനയിൽ നിന്നും രമ്യാനമ്പീശൻ, പത്മപ്രിയ, ​ഗീതുമോഹൻദാസ്, റീമ കല്ലിങ്കൽ എന്നിവർ രാജിവെച്ചിരുന്നു. സംഘടനയ്ക്കെതിരെ പരസ്യപ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അമ്മ പ്രസിഡന്റ് മോഹൻലാൽ സംഘടനയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. മോഹൻലാലിന്റെ പ്രതികരണത്തിനെതിരെ വുമൺ കളക്ടീവ് രം​ഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com