ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേ നിരവധി പരാതികളാണ് യാത്രക്കാരില്‍ നിന്ന് ഉയരുന്നത്. ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടി ദിപിക കക്കറാണ് ഇപ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. രാജ്യത്തെ പ്രമുഖ ടാക്‌സി സര്‍വീസായ ഒലയിലെ ഡ്രൈവര്‍ക്കെതിരെയാണ് ദിപികയുടെ പോസ്റ്റ്.
അമിത വേഗത്തില്‍ വാഹനം ഓടിച്ചപ്പോള്‍ പതിയെപോകാന്‍ ആവശ്യപ്പെട്ട ദിപികയോട് കാറില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നു. തന്റെ ഫോണില്‍ നിന്നും ഒലയുടെ ആപ്പ് കളയുകയാണെന്നും ഇനി ഒരിക്കലും ഈ സര്‍വീസ് ഉപയോഗിക്കില്ലെന്നും നടി വ്യക്തമാക്കി. ഡ്രൈവറുടെ പേര് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ദിപിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതേ ടാക്‌സി സര്‍വീസില്‍ നിന്നും സമാനമായ ദുരനുഭവം തനിക്ക് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ദിപിക പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ