'മുംബൈ പോലെയല്ല, കേരളത്തിലെ രാത്രികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമാണ്'; കാര്‍ത്തിക മുരളീധരന്‍

അച്ഛന്‍ വിചാരിച്ചിരുന്നെങ്കില്‍ തനിക്കൊരു ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ തനിക്ക് താല്‍പ്പര്യം തോന്നിയില്ല
'മുംബൈ പോലെയല്ല, കേരളത്തിലെ രാത്രികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമാണ്'; കാര്‍ത്തിക മുരളീധരന്‍

കേരളത്തിലെ രാത്രികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമാണെന്ന് നടി കാര്‍ത്തിക മുരളീധരന്‍. മുംബൈയിലെ പൊലെയല്ല കേരളത്തിലെ നഗരങ്ങളില്‍ ധൈര്യമായി സ്ത്രീകള്‍ക്ക് നടക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും നടി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 

'കേരളത്തിലെ രാത്രികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമാണ്. മുംബൈയില്‍ ആണും പെണ്ണും ഒരുപോലെ ജോലി ചെയ്യുന്ന ഇടമാണ്. അവിടെ പാതിരാത്രി രണ്ട് മണിക്കുപോലും ഞാന്‍ ഇറങ്ങിനടക്കാറുണ്ട്, യാത്ര ചെയ്യാറുണ്ട്. ഉറങ്ങാത്ത ആ നഗരത്തില്‍ സുരക്ഷിതമാണെന്ന തോന്നലായിരുന്നു ഞങ്ങളുടെ ധൈര്യം. കേരളത്തില്‍ രാത്രി 10 മണി കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടിയെയും റോഡില്‍ കാണില്ല. അഥവാ ആരെങ്കിലും പുറത്തിറങ്ങിയാല്‍ ആണുങ്ങള്‍ കുറ്റവാളികളെ നോക്കുന്നതുപോലെ തുറിച്ചുനോക്കും. ഇവിടെ സ്ത്രീകള്‍ക്ക് ധൈര്യമായി നടക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.' കാര്‍ത്തിക പറഞ്ഞു. 

ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്റെ മകളാണ് കാര്‍ത്തിക. അച്ഛന്‍ വിചാരിച്ചിരുന്നെങ്കില്‍ തനിക്കൊരു ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ തനിക്ക് താല്‍പ്പര്യം തോന്നിയിരുന്നില്ലെന്നും കാര്‍ത്തിക പറഞ്ഞു. ദുല്‍ഖറിന്റെ കടുത്ത കടുത്ത ഫാനാണ് താനെന്നും അതിനാല്‍ ദുല്‍ഖറിന്റെ ചിത്രത്തില്‍ ചാന്‍സ് കിട്ടിയാല്‍ അഭിനയിക്കുമെന്നും അച്ഛനോട് പറഞ്ഞിരുന്നെന്നും നടി പറഞ്ഞു. കൂട്ടുകാരി എടുത്ത ഫോട്ടോ കണ്ടാണ് അമല്‍ നീരദ് സിഐഎയില്‍ അഭിനയിക്കാന്‍ വിളിച്ചത്. 

ജോയ് മാത്യു സംവിധാനം ചെയ്ത അങ്കിളാണ് കാര്‍ത്തികയുടെ ഏറ്റവും പുതിയ ചിത്രം. ഇതില്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ് അഭിനയിക്കുന്നത്. അങ്കിള്‍പോലെ സോഷ്യല്‍ മെസേജ് കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ല് മാറിയിട്ടില്ലെന്നാണ് കാര്‍ത്തിക പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com