യുവനടന്‍ രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങളും വീഡിയോയും കാണാം 

തൊടുപുഴ സ്വദേശിനി ശ്രുതി മോഹന്‍ദാസാണ് വധു
യുവനടന്‍ രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങളും വീഡിയോയും കാണാം 

യുവനടന്‍ രജിത് മേനോന്‍ വിവാഹിതനായി. തൊടുപുഴ സ്വദേശിനി ശ്രുതി മോഹന്‍ദാസാണ് വധു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാ സീരിയല്‍ രംഗത്തുള്ള താരത്തിന്റെ സുഹൃത്തുക്കള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

ഗോള്‍' എന്ന സിനിമയിലൂടെ സുപരിചിതനായ രജിത് ജനകന്‍, ഡോക്ടര്‍ ലവ്, സെവന്‍സ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. തമിഴിലും തെലുങ്കിലും ഹിന്ദിയിലും സജീവമാണ് താരമിപ്പോള്‍. ഹിന്ദിയില്‍ 'ഹോട്ടല്‍ ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലാണ് രജിത് അഭിനയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com