'96 ഒരു സ്വപ്‌നമാണ്; ഇപ്പോഴും വിശ്വസിക്കാനാവാത്ത സ്വപ്നം '

ഫഌഷ്ബാക്ക് സീനുകളായിരുന്നു ഈ സിനിമയുടെ നട്ടെല്ല്. അതുകൊണ്ടു തന്നെ വലിയ ടെന്‍ഷനായിരുന്നു
'96 ഒരു സ്വപ്‌നമാണ്; ഇപ്പോഴും വിശ്വസിക്കാനാവാത്ത സ്വപ്നം '

ചെന്നൈ : തമിഴില്‍ സൂപ്പര്‍ ഹിറ്റായ 96 എന്ന സിനിമയിലെ നായിക തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച് ആരാധകരുടെ മനം കവര്‍ന്നതിന്റെ ത്രില്ലിലാണ് വൈക്കംകാരി ഗൗരി ജി കിഷന്‍. ജാനകിയുടെ സ്‌കൂള്‍ കാലഘട്ടം അവതരിപ്പിച്ചത് ജനം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് താരം. അടൂര്‍കാരനായ ഗീതാകിഷന്റെയും വൈക്കംകാരി വീണയുടെയും ഇളയമകളായ ഗൗരി, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. 

നാട് കോട്ടയമാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണെന്ന് ഗൗരി പറയുന്നു. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുമ്പോഴാണ് 96 ന്റെ ഓഡിഷന് പോകുന്നത്. അങ്കിളിന്റെ സുഹൃത്തായിരുന്നു സംവിധായകന്‍ പ്രേംകുമാര്‍. ക്യാമറ ടെസ്റ്റും ഓഡീഷനുമൊക്കെ കഴിഞ്ഞെങ്കിലും ഒട്ടും പ്രതീക്ഷയില്ലായിരുന്നു. 

ഒന്നു രണ്ടു ഷോര്‍ട്ട് ഫിലിം ഒക്കെ ചെയ്തതിന്റെ പരിചയം മാത്രമാണ് ആകെയുള്ളത്. ചെറുപ്പം തൊട്ട് പഠിച്ച ഭരതനാട്യമാണ് മറ്റൊരു കൈമുതല്‍. ഷൂട്ടിംഗിന് മുമ്പ് ഒരാഴ്ച ആക്ടിംഗ് വര്‍ക് ഷോപ്പില്‍ പങ്കെടുത്തു. അവിടന്നാണ് ഒരു ധൈര്യമൊക്കെ കിട്ടിയത്. സെമസ്റ്റര്‍ അവധിക്കായിരുന്നു 96ന്റെ ഷൂട്ടിംഗ്. 

96 ഒരു സ്വപ്‌നമാണ്. ഇപ്പോഴും വിശ്വസിക്കാനാവാത്ത സ്വപ്നം. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് തൃഷ. ഫഌഷ്ബാക്ക് സീനുകളായിരുന്നു ഈ സിനിമയുടെ നട്ടെല്ല്. അതുകൊണ്ടു തന്നെ വലിയ ടെന്‍ഷനായിരുന്നു. 

എന്നാല്‍ സെറ്റിലെത്തിയതോടെ ടെന്‍ഷനൊക്കെ പോയി. ഒരേ പ്രായത്തിലുള്ള കൂട്ടികളുടെ ടീം. സംവിധായകനും മികച്ച സപ്പോര്‍ട്ട് തന്നു. കുംഭകോണവും തഞ്ചാവൂരും പുതുക്കോട്ടെയുമൊക്കെയായിരുന്നു ഷൂട്ടിംഗ്. അതുപോലൊരു സ്‌കൂളില്‍ പഠിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോകും. ഗൗരി കിഷന്‍ പറയുന്നു. 

ചെന്നൈയില്‍ ഞങ്ങല്‍ ജൂനിയര്‍ ടീം എല്ലാവരും വിജയ് സേതുപതിക്കൊപ്പമാണ് സിനിമ കണ്ടത്. നന്നായി ചെയ്‌തെന്ന് വിജയ് സേതുപതി പറഞ്ഞു. തൃഷ ചേച്ചിയും മെസ്സേജ് അയച്ചു. ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെന്നും ഗൗരി വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com