ഇനി ആഘോഷം ഇന്ത്യയില്‍, ദീപികയും രണ്‍വീറും തിരിച്ചെത്തി; പരമ്പരാഗത വേഷത്തില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് താരങ്ങള്‍; വീഡിയോ

കൈവീശിക്കാട്ടിയും അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞും അവര്‍ ആരാധകരുടെ മനം കവര്‍ന്നു
ഇനി ആഘോഷം ഇന്ത്യയില്‍, ദീപികയും രണ്‍വീറും തിരിച്ചെത്തി; പരമ്പരാഗത വേഷത്തില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് താരങ്ങള്‍; വീഡിയോ

റ്റലിയിലെ രണ്ട് ദിവസം നീണ്ട വിവാഹം കഴിഞ്ഞ് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഇന്ത്യയിലേക്ക് തിരികെയെത്തി. വെളുപ്പിന് മുംബൈ വിമാനത്താവളത്തിലാണ് നവദമ്പതികള്‍ എത്തിയത്. ഇരുവരേയും കാണാനും അഭിവാദ്യം അര്‍പ്പിക്കാനുമായി വിമാനത്താവളത്തിലും രണ്‍വീറിന്റെ മുംബൈയിലെ വീട്ടിലും നിരവധി ആരാധകരാണ് എത്തിയത്. 

വിവാഹം വന്‍ രഹസ്യമായിരുന്നെങ്കിലും തിരിച്ചെത്തിയ താരങ്ങള്‍ തങ്ങളെ കാത്തു നിന്നവരെ മുഷിപ്പിച്ചില്ല. കൈവീശിക്കാട്ടിയും അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞും അവര്‍ ആരാധകരുടെ മനം കവര്‍ന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വീഡിയോ. മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരങ്ങള്‍ നേരെ പോയത് രണ്‍വീറിന്റെ വീട്ടിലേക്കാണ്. അവിടെ വെച്ചാണ് ഇരുവരും ആരാധകരെ അഭിവാദ്യം ചെയ്തത്. 

ബീജ്  നിറത്തിലുള്ള കുര്‍ത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ധരിച്ചായിരുന്നു രണ്‍വീര്‍. ബീജ് കളര്‍  ചുരിദാറായിരുന്നു ദീപികയുടെ വേഷം. എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുമുയായിരുന്നു ദീപിക ധരിച്ചിരുന്നത്. സിന്ദൂരവും കൈയില്‍ മെഹന്തിയും അണിഞ്ഞ് പരമ്പരാഗത ഇന്ത്യന്‍ വധുവായാണ് താരം നിന്നത്. 

നവംബര്‍ 14,15 തിയതികളിലായിരുന്നു കൊങ്കിണി ആചാര പ്രകാരവും സിന്ധി ആചാരപ്രകാരവുമായിരുന്നു വിവാഹം. ചിത്രങ്ങള്‍ പോലും പുറത്തുപോകാത്ത രീതിയില്‍ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചലച്ചിത്ര മേഖലയിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി മൂന്ന് വിവാഹപാര്‍ട്ടികളാണ് ഇരുവരും ഒരുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com