കൈയില്‍ കൊള്ളമുതലുമായി കുതിരപ്പുറത്ത് നിവിന്‍; കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ കാണാം

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്
കൈയില്‍ കൊള്ളമുതലുമായി കുതിരപ്പുറത്ത് നിവിന്‍; കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ കാണാം

നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്ത്. കായംകുളം കൊച്ചുണ്ണിയെ കേന്ദ്രീകരിച്ചാണ് 20 സെക്കന്റ് വരുന്ന ടീസര്‍. മാസ് ഡയലോഗും മനോഹരമായ ദൃശ്യങ്ങളുമുള്ള ടീസര്‍ പുറത്തെത്തിയതോടെ ചിത്രത്തിന്റെ പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്. 

തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ നിവിന്‍ പോളി തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും എന്ന ഡയലോഗോടെയാണ് ടീസര്‍ തുടങ്ങുന്നത്. ഒക്‌റ്റോബര്‍ 11 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 

ഇത്തിക്കരപ്പക്കി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്ത്രതില്‍ തെന്നിന്ത്യന്‍ നായിക പ്രിയ ആനന്ദാണ് നായികയായി എത്തുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയങ്ക തിമ്മേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോബി സഞ്ജയ് തിരക്കഥയില്‍ ഒറുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com