'വിവാഹിതരായ നടന്മാർക്ക് യുവനടിമാരുമായുള്ള ബന്ധം വെറും നേരമ്പോക്ക് മാത്രമാണ് , ഭാര്യമാർ മൂകസാക്ഷികൾ മാത്രവും' ; തുറന്നു പറഞ്ഞ് രവീണ ഠണ്ടൻ

തനുശ്രിയ്ക്ക് പിന്നാലെ മുൻകാല നടി രവീണ ഠണ്ടനും തുറന്നു പറച്ചിലുമായി രം​ഗത്തെത്തിയിരിക്കുകയാണ്
'വിവാഹിതരായ നടന്മാർക്ക് യുവനടിമാരുമായുള്ള ബന്ധം വെറും നേരമ്പോക്ക് മാത്രമാണ് , ഭാര്യമാർ മൂകസാക്ഷികൾ മാത്രവും' ; തുറന്നു പറഞ്ഞ് രവീണ ഠണ്ടൻ

മുംബൈ : മീ ടൂ ക്യാംപെയ്നിന്റെ ഭാ​ഗമായി സിനിമാ രം​ഗത്തെ ലൈം​ഗിക ചൂഷണങ്ങൾ തുറന്നു പറയുന്നത് തുടരുകയാണ്. തനുശ്രീ ദത്ത നടൻ നാനാ പടേക്കറിനെതിരെ അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ ബോളിവുഡിനെ പിടിച്ചുലച്ചിരുന്നു. ഇപ്പോൾ തനുശ്രിയ്ക്ക് പിന്നാലെ മുൻകാല നടി രവീണ ഠണ്ടനും തുറന്നു പറച്ചിലുമായി രം​ഗത്തെത്തിയിരിക്കുകയാണ്. 

താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് വിവാഹിതരായ നടന്മാര്‍ സിനിമയിലെ യുവനായികമാരുമായി ബന്ധമുണ്ടാക്കും. നടന്‍മാര്‍ക്ക് ആ ബന്ധങ്ങള്‍ വെറുമൊരു നേരംപോക്ക് മാത്രമാണ്. അല്ലാതെ അതില്‍ ആത്മാര്‍ത്ഥതയോ പ്രതിബദ്ധതയോ ഇല്ല. നടി ആ ബന്ധം നിരസിച്ചാല്‍ പിന്നെ അവളുടെ തകര്‍ച്ചയുടെ കാലം തുടങ്ങുകയായി. രവീണ പറഞ്ഞു. 

ബന്ധം തകർന്നാൽ ആ നടൻ പിന്നീടൊരിക്കലും നടിയെ മൈന്‍ഡ് ചെയ്യില്ല. സംസാരവും ഉണ്ടാകില്ല. അതോടെ അവളുടെ കരിയറിലും തിരിച്ചടിയാകും. നേരത്തെ തീരുമാനിക്കപ്പെട്ട സിനിമകള്‍ പോലും ആ നടിക്ക് നഷ്ടമാകും. എല്ലാം തീരുമാനിക്കുക നായകനും അയാളുടെ സഹായികളുമാണ്. എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ ഭീഷണിയും വ്യക്തിഹത്യയുമാകും ഫലം. എന്നിട്ട് അവർ കൂളായി അടുത്ത ഇരയെ തേടി പോകും. താരഭര്‍ത്താക്കന്‍മാരുടെ ഇത്തരം ചെയ്തികള്‍ക്ക് അവരുടെ ഭാര്യമാർ മൂക സാക്ഷികൾ മാത്രമാണ്.  രവീണ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com