'അതെ, വൈറസില്‍ ഞാന്‍ ഇല്ല'; ആഷിഖ് അബു ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന് കാളിദാസ്

കാളിദാസ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും പകരം ശ്രീനാഥ് ഭാസി ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
'അതെ, വൈറസില്‍ ഞാന്‍ ഇല്ല'; ആഷിഖ് അബു ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന് കാളിദാസ്

കേരളത്തെ ആശങ്കയിലാക്കിയ നിപ്പ വൈറസിനെ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കാനിരുന്ന വൈറസില്‍ നിന്ന് കാളിദാസ് ജയറാം പിന്‍മാറി. സിനിമയില്‍ നിന്ന് പിന്‍മാറിയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കാളിദാസ് ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിന്‍മാറ്റം തുറന്നു പറഞ്ഞത്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമാക്കിയില്ല.

കാളിദാസ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും പകരം ശ്രീനാഥ് ഭാസി ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നും ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കാളിദാസ് പറഞ്ഞത്. ഇപ്പോള്‍ ജിത്തു ജോസഫിന്റെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കാളിദാസ്. ഡേറ്റ് പ്രശ്‌നമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.

വലിയ താരനിരയെ അണിനിരത്തിയാണ് അഷിഖ് അബു ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.  ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വരത്തന് തിരക്കഥയൊരുക്കിയ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കൊപ്പം കെഎല്‍ 10 പത്ത് എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com