ഒടിയന്‍ മാണിക്യനൊപ്പം നായികയും വില്ലനും; ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലും പ്രകാശ് രാജും മഞ്ജു വാര്യരും ഉള്‍പ്പെടുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്
ഒടിയന്‍ മാണിക്യനൊപ്പം നായികയും വില്ലനും; ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലര്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഈ ലുക്കുകളെല്ലാം ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇപ്പോള്‍ ചിത്രത്തിലെ നായികയുടേയും വില്ലന്റേയും ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാലും പ്രകാശ് രാജും മഞ്ജു വാര്യരും ഉള്‍പ്പെടുന്ന പോസ്റ്ററാണ് മോഹന്‍ലാല്‍ തന്റെ ഫേയ്‌സ്ബുക്കിലൂടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. 

താടിയും മുടിയും നീട്ടിയ ലുക്കിലാണ് മോഹന്‍ലാല്‍. ആ കാലഘട്ടത്തിലെ മഞ്ജുവിനേയും പ്രകാശ് രാജിനേയുമാണ് പോസ്റ്ററില്‍ കാണുന്നത്. ശ്രീകുമാരമേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com