നിയമത്തിന്റെ വഴി സ്വീകരിക്കൂ; മീ ടു ആരോപണങ്ങൾ നിഷേധിച്ച് വീണ്ടും വൈരമുത്തു 

തനിക്കെതിരെ ആരോപണമുന്നയിക്കുന്നവർ പൊലീസിൽ പരാതി നൽകിയാൽ അവർ ഉന്നയിക്കുന്ന കാര്യങ്ങൾ അസത്യമാണെന്ന് കോടതിയിൽ തെളിയുമെന്ന് വൈരമുത്തു
നിയമത്തിന്റെ വഴി സ്വീകരിക്കൂ; മീ ടു ആരോപണങ്ങൾ നിഷേധിച്ച് വീണ്ടും വൈരമുത്തു 

ചെന്നൈ:  മീ ടൂ വിവാദത്തിൽ തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു വീണ്ടും രം​​ഗത്ത്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവർ പൊലീസിൽ പരാതി നൽകിയാൽ അവർ ഉന്നയിക്കുന്ന കാര്യങ്ങൾ അസത്യമാണെന്ന് കോടതിയിൽ തെളിയുമെന്ന് വൈരമുത്തു പറഞ്ഞു. അതുകൊണ്ടുതന്നെ ആരോപണമുന്നയിച്ചവർ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്നും അദ്ദേ​ഹം വ്യക്തമാക്കി.

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി തന്നെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും അതിന്റെ ഭാഗമാണ് ഇതെന്നും വൈരമുത്തു ട്വിറ്ററില്‍ കുറിച്ചിരുന്നു. പ്രശസ്തരായവര്‍ക്കെതിരെയല്ലാം ഇത്തരം ആരോപണം ഉയരുന്നുണ്ട്. സത്യത്തിന് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കാലം എല്ലാം തെളിയിക്കും എന്നുമായിരുന്നു വൈരമുത്തുവിന്റെ ട്വീറ്റ്. എന്നാല്‍ നുണയന്‍ എന്ന തലക്കെട്ടോടെയാണ് വൈരമുത്തുവിന്റെ ഈ ട്വീറ്റ് ചിന്‍മയി റീട്വീറ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com