'മഞ്ജു വാര്യര്‍ എവിടെപ്പോയി? എന്താണ് മഞ്ജു ആ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്?

ഡബ്ലുസിസിക്ക് മറുപടിയായി നല്‍കിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിദ്ദിഖിന്റെ വിശദീകരണം.
'മഞ്ജു വാര്യര്‍ എവിടെപ്പോയി? എന്താണ് മഞ്ജു ആ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്?

ഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള ചില മലയാള ചലച്ചിത്ര നടിമാര്‍ ചേര്‍ന്ന് രൂപം കൊടുത്ത സംഘടനയാണ് ഡബ്ല്യൂസിസി. സംഘടന രണ്ട് ദിവസം മുന്‍പ് നടത്തിയ പത്രസമ്മേളനത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നില്ല. പത്രസമ്മേളനത്തെക്കുറിച്ചും മഞ്ജു വാര്യര്‍ പങ്കെടുക്കാത്തതിനെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് നടനും അമ്മ സെക്രട്ടറിയുമായ
സിദ്ദിഖ്.

ഡബ്ലുസിസിക്ക് മറുപടിയായി നല്‍കിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിദ്ദിഖിന്റെ വിശദീകരണം. 'മഞ്ജു വാര്യര്‍ ഇപ്പോഴും 'അമ്മ'യുടെ സജീവ പ്രവര്‍ത്തകയും അമ്മയുടെ മെംബറുമാണ്. ഞങ്ങള്‍ മഞ്ജു വാരിയരുമായി കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. ഇപ്പോള്‍ ഒടിയന്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു. പുതിയ സിനിമകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ജു നല്ല സുഹൃത്താണ്, അമ്മ അംഗങ്ങളുമായും വളരെ നല്ല അടുപ്പമാണുള്ളത്.'

'ഞാനും ആലോചിച്ചു, ഡബ്ലുസിസിയുടെ പത്രസമ്മേളനത്തില്‍ മഞ്ജു വരാത്തതെന്തെന്ന്. ഡബ്ലുസിസിയെ പ്രതിനിധീകരിച്ചായിരുന്നല്ലോ പത്രസമ്മേളനം. മഞ്ജു എവിടെപ്പോയി. എനിക്ക് മാത്രമല്ല ആ പത്രസമ്മേളനം കണ്ട എല്ലാവര്‍ക്കും ആ സംശയം ഉണ്ടായിക്കാണും. മഞ്ജു വാരിയരെ മുന്നില്‍ നിര്‍ത്തിയായിരുന്നല്ലോ ഡബ്ലുസിസിയുടെ തുടക്കം. എന്തുകൊണ്ടായിരിക്കാം മഞ്ജു ആ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്.'- സിദ്ദിഖ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com