സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപ് സിനിമയുടെ സെറ്റില്‍, ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്ന് ജഗദീഷ് 

താര സംഘടനയായ അമ്മയെയും നടന്‍ മോഹന്‍ലാലിനെയും വിമര്‍ശിച്ച വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്ക് മറുപടിയായി നടന്‍ സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപ് സിനിമയുടെ സെറ്റില്‍ വച്ചെന്ന് ആരോപണം
സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപ് സിനിമയുടെ സെറ്റില്‍, ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്ന് ജഗദീഷ് 

കൊച്ചി: താര സംഘടനയായ അമ്മയെയും നടന്‍ മോഹന്‍ലാലിനെയും വിമര്‍ശിച്ച വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്ക് മറുപടിയായി നടന്‍ സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപ് സിനിമയുടെ സെറ്റില്‍ വച്ചെന്ന് ആരോപണം. കുറ്റാരോപിതനായ നടന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ പത്രസമ്മേളനം നടത്തിയതിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്ന് നടന്‍ ജഗദീഷ് പറഞ്ഞു.

പത്രസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞ കാര്യങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ജഗദീഷ് പറഞ്ഞു. സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനറല്‍ബോഡി വിളിക്കില്ലെന്ന് സിദ്ദിഖിന് എങ്ങനെ പറയാനാകും. ഇക്കാര്യങ്ങളെല്ലാം എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നില്ല. എന്നാല്‍, ധാര്‍മികതയിലൂന്നി തീരുമാനമെടുക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ജഗദീഷ് പറഞ്ഞു.

സംഘടനയില്‍നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന സമീപനമാണുള്ളത്. അതിനെ സ്വാഗതം ചെയ്യുന്ന ആളാണ് അദ്ദേഹം. പക്ഷേ, അവരെക്കൊണ്ട് മാപ്പ് പറയിക്കണമെന്നാണ് സിദ്ദിഖ് പറയുന്നത്. അത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്നുപോയിട്ട് അവരോട് മാപ്പുപറയണമെന്ന് പറയുന്നത് അംഗീകരിക്കാവുന്നതിലും അപ്പുറമാണെന്ന് ജഗദീഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com