അര്‍ജുന്‍ കപൂറിന്റേയും മലൈക അറോറയുടേയും വിവാഹം അടുത്ത വര്‍ഷം; ഞെട്ടി ബോളിവുഡ്

45 കാരിയായ മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്. 33 കാരനാണ് അര്‍ജുന്‍ കപൂര്‍
അര്‍ജുന്‍ കപൂറിന്റേയും മലൈക അറോറയുടേയും വിവാഹം അടുത്ത വര്‍ഷം; ഞെട്ടി ബോളിവുഡ്

മലൈക അറോറയും അര്‍ജുന്‍ കപൂറും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ബോളിവുഡില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇരുവരേയും പല സ്ഥലങ്ങളിലും ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെ ഗോസിപ്പിന്റെ ശക്തി കൂടി. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിനെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അര്‍ജുന്‍ കപൂറും മലൈക അറോറയും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. ഇരുവരും പ്രണയത്തിലാണെന്നും അടുത്ത വര്‍ഷം വിവാഹമുണ്ടാകുമെന്നാണ് ഫിലിംഫെയര്‍ മാസിക റിപ്പോര്‍ട്ട് ചെയ്തത്. 

45 കാരിയായ മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്. 33 കാരനാണ് അര്‍ജുന്‍ കപൂര്‍. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം തന്നെയാണ് പലരേയും കുഴക്കുന്നത്. ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനുമായി 2016 ലാണ് മലൈക വിവാഹമോചനം നേടുന്നത്. അര്‍ജുനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ആരും പ്രതികരിച്ചിരുന്നില്ല. 

പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വരുന്നതിനിടെ ഇരുവരും പൊതുവേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് വാര്‍ത്തയുടെ ശക്തികൂടി. കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും  മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറില്‍  സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. 

മലൈകയുമായുള്ള ബന്ധം അര്‍ജുന്‍ കപൂറിന്റെ അച്ഛന്‍ ബോണി കപൂറിന് ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഇഷ്ടമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനുമായുള്ള അകല്‍ച്ചയ്ക്ക് കാരണം മലൈകയാണെന്നും പ്രചരണമുണ്ട്. കൂടാതെ സല്‍മാന്‍ ഖാനും ഈ ഇരുവരുടേയും ബന്ധത്തില്‍ അതൃപ്തിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com