വക്കീല്‍ വേഷത്തില്‍ ദിലീപ്: ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

ദിലീപ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന പോസ്റ്ററും ടൈറ്റിലിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. 
വക്കീല്‍ വേഷത്തില്‍ ദിലീപ്: ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്നാണ് സിനിമയുടെ പേര്. ദിലീപ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന പോസ്റ്ററും ടൈറ്റിലിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. 

വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട് ഇതിന്. നേരത്തെ ചിത്രത്തിന്റെ പരുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

നീതി എന്നാണ് സിനിമയുടെ പേരെന്ന് ചില മാധ്യമങ്ങളിലും വാര്‍ത്ത വരുകയുണ്ടായി. ഈ വാര്‍ത്തകള്‍ക്കെല്ലാം ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com