പാട്ടിന്റെ പേരില്‍ ബ്രാഹ്മണ്യം നഷ്ടമായി; പകവീട്ടാന്‍ ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ ചലച്ചിത്ര ഗാന രചയിതാവ് അറസ്റ്റില്‍

ഒരു പാട്ടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കുലശേഖറിനെ കള്ളനാക്കുന്നത്
പാട്ടിന്റെ പേരില്‍ ബ്രാഹ്മണ്യം നഷ്ടമായി; പകവീട്ടാന്‍ ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ ചലച്ചിത്ര ഗാന രചയിതാവ് അറസ്റ്റില്‍

ഹൈദരാബാദ്: ബ്രാഹ്മണന്മാരോടും പൂജാരിമാരോടും പക തീര്‍ക്കാന്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നത് പതിവാക്കിയ തെലുങ്ക് സിനിമാ ഗാനരചയിതാവ് പിടിയില്‍. നൂറോളം സിനിമകള്‍ ഗാനങ്ങള്‍ എഴുതിയ കുലശേഖറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് മുന്‍പും കുലശേഖര്‍ മോഷണക്കേസില്‍ പിടിയിലായിട്ടുണ്ട്. നഗരത്തിലും പരിസരപ്രദേശങ്ങളിലും നടന്ന ഒട്ടേറെ മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. 

ഒരു പാട്ടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കുലശേഖറിനെ കള്ളനാക്കുന്നത്. ഗാനം വിവാദമായതോടെ ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് ഇയാളെ പുറത്താക്കി.ഇതിനുശേഷം ബ്രാഹ്മണരോടും പൂജാരിമാരോടും കടുത്ത പകയുണ്ടാവുകയും ക്ഷേത്രങ്ങളിലും മറ്റും മോഷണം നടത്തുകയുമായിരുന്നു. വിശാഖപട്ടണം സ്വദേശിയായ കുലശേഖര്‍ ആദ്യം മാധ്യമപ്രവര്‍ത്തകനായിരുന്നു. പിന്നീട് സിനിമാരംഗത്തേക്ക് ചുവടുമാറ്റുകയും നിരവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിക്കുകയും ചെയ്തു. 

പ്രതിയില്‍നിന്ന് 10 മൊബൈല്‍ ഫോണുകളും 45000 രൂപ വിലവരുന്ന ബാഗുകളും നിരവധി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും കണ്ടെടുത്തതിട്ടുണ്ട്. നേരത്തെ 2013ലും ഇയാളെ മോഷണക്കേസില്‍ പിടികൂടിയിരുന്നു. കാക്കിനാഡയിലെ ഒരു ക്ഷേത്രത്തില്‍നിന്നും വെള്ളികിരീടം മോഷ്ടിച്ചതിനായിരുന്നു അന്ന് പിടിയിലായത്. ഈ കേസില്‍ ആറ് മാസം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com