ബിഗ് ബോസ് സീസണ്‍ 2, രഹ്ന ഫാത്തിമ, ഹനാന്‍, സനുഷ, ആര്യ, ഇവര്‍ക്കൊപ്പം ഞാനും; സത്യം വെളിപ്പെടുത്തി മാല പാര്‍വതി 

ടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാല പാര്‍വതി രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു
ബിഗ് ബോസ് സീസണ്‍ 2, രഹ്ന ഫാത്തിമ, ഹനാന്‍, സനുഷ, ആര്യ, ഇവര്‍ക്കൊപ്പം ഞാനും; സത്യം വെളിപ്പെടുത്തി മാല പാര്‍വതി 

ടന്‍ മോഹന്‍ലാല്‍ അവതാരകനായെത്തിയ റിയാലിറ്റി ഷോ ബിഗ് ബാസിന്റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കുമെന്നറിയിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രണ്ടാം സീസണായുള്ള ഒരുക്കങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയെന്നും ഇതിനായി പല പ്രമുഖരെയും സമീപിച്ചെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത  റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആക്ടിവിസ്റ്റ് രഹനാ ഫാത്തിമ, പഠനവും മത്സ്യവില്‍പനയും ഒന്നിച്ചുനടത്തി സമൂഹമാധ്യമങ്ങളില്‍ താരമായ ഹനാന്‍, നടിയും അവതാരകയുമായ ആര്യ, നടി സനുഷ എന്നിവര്‍ പുതിയ സീസണില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാല പാര്‍വതി രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ വാസ്തവം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാല.

തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും ഇത്തരത്തിലൊരു വാര്‍ത്തപോലും താന്‍ കണ്ടില്ലെന്നും പലരും വിളിച്ച് ചോദിച്ചപ്പോഴാണ് ഈ ഇത് അറിഞ്ഞതെന്നും മാല തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് താരം മറുപടി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com