പണിസ്ഥലത്തുനിന്നുള്ള ശാന്തേച്ചിയുടെ പാട്ട് വൈറലായി; സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്ന് നാദിര്‍ഷ

താന്‍ സംവിധാനം ചെയ്യുന്നതോ സംഗീതം ചെയ്യുന്നതോ ആയ ചിത്രത്തില്‍ അവസരം നല്‍കുമെന്നാണ് നാദിര്‍ഷയുടെ വാഗ്ദാനം
പണിസ്ഥലത്തുനിന്നുള്ള ശാന്തേച്ചിയുടെ പാട്ട് വൈറലായി; സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്ന് നാദിര്‍ഷ

ണിസ്ഥലത്തു നിന്നുള്ള ശാന്തേച്ചിയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. മഞ്ജു വാര്യര്‍ അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ വിജനതയില്‍ എന്ന ഗാനം പാടിയാണ് ശാന്ത ബാബു സോഷ്യല്‍ മീഡിയയെ കൈയിലാക്കിയത്. പണി വേഷവുമിട്ട് നിന്നുകൊണ്ടുള്ള പാട്ട് ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. 

പാട്ട് ഹിറ്റായതോടെ ശാന്തയെത്തേടി സിനിമയില്‍ നിന്നും വിളിയെത്തിരിക്കുകയാണ്. സിനിമാ- സംഗീത സംവിധായകനായ നാദിര്‍ഷയാണ് അവസരം വാഗ്ദാനം ചെയ്തിരിക്കുന്നത്. താന്‍ സംവിധാനം ചെയ്യുന്നതോ സംഗീതം ചെയ്യുന്നതോ ആയ ചിത്രത്തില്‍ അവസരം നല്‍കുമെന്നാണ് നാദിര്‍ഷയുടെ വാഗ്ദാനം. 

ഇനി വരുന്നത് ശാന്തയുടെ സമയമാണെന്നും ഇത്തരം കലാകാരികളെ വളര്‍ത്തേണ്ടത് നമ്മളെ പോലുള്ളവരുടെ കടമയാണെന്നും നാദിര്‍ഷ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ഫേയ്‌സ്ബുക് പേജിലൂടെ ശാന്തയുടെ പാട്ട് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട് നാദിര്‍ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com