'ജീവിതത്തില്‍ വെല്ലുവിളിയായത് വിവാഹമോചനം, ശക്തി നല്‍കിയത് അര്‍ഹാന്‍'; മനസു തുറന്ന് ശ്രിന്ദ

'ജീവിതം കൈവിട്ടു പോകും എന്ന അവസരങ്ങളില്‍ ചേര്‍ത്ത് പിടിച്ച ശക്തിയാണ് അര്‍ഹാന്‍'
'ജീവിതത്തില്‍ വെല്ലുവിളിയായത് വിവാഹമോചനം, ശക്തി നല്‍കിയത് അര്‍ഹാന്‍'; മനസു തുറന്ന് ശ്രിന്ദ

ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കരുത്തു നല്‍കിയത് മകന്റെ സാമിപ്യമായിരുന്നെന്ന് നടി ശ്രിന്ദ. വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും എന്നാല്‍ ജീവിതം കൈവിട്ടു പോകും എന്ന അവസരങ്ങളില്‍ ചേര്‍ത്ത് പിടിച്ച ശക്തിയാണ് അര്‍ഹാന്‍ എന്നും താരം പറഞ്ഞു. മാതൃഭൂമി കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രിന്ദ മനസു തുറന്നത്. 

'അര്‍ഹാന്‍ എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍. മകന് ജന്‍മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.' ശ്രിന്ദ പറഞ്ഞു. 

പത്തൊന്‍പതാം വയസിലാണ് ശ്രിന്ദ വിവാഹം കഴിക്കുന്നു. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. വിവാഹമോചനം മകനെ വളരെ അധികം ബാധിക്കും എന്ന തിരിച്ചറിവോടെയാണ് താന്‍ കൈകാര്യം ചെയ്തതെന്നും അതുകൊണ്ട് എല്ലാവരും സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും താരം വ്യക്തമാക്കി. 

'നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അത് അതിന്റെ വഴിക്ക് പോയി. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം'ശ്രിന്ദ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com