'ആ ചിത്രം കണ്ട് പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് പേടിയുണ്ട്'; തുറന്നു പറഞ്ഞ്‌ വിജയ് സേതുപതി

തൃഷ നായികയായി എത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനവും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു
'ആ ചിത്രം കണ്ട് പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് പേടിയുണ്ട്'; തുറന്നു പറഞ്ഞ്‌ വിജയ് സേതുപതി

തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് വിജയ് സേതുപതി. ഓരോ ചിത്രങ്ങള്‍ കഴിയുമ്പോഴും താരത്തിന്റെ ആരാധക ശക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനമാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് 96 നായാണ്. തൃഷ നായികയായി എത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനവും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ ഈ ചിത്രം പ്രേക്ഷകര്‍ എങ്ങനെ എടുക്കും എന്ന ഭയത്തിലാണ് താരം. 96 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചിത്രത്തെക്കുറിച്ചോര്‍ത്ത് ഭയമുണ്ടെന്ന് താരം തുറന്നു പറഞ്ഞത്. 

'പ്രേം കുമാര്‍ കാരണമാണ് ഈ സിനിമ സംഭവിച്ചത്. ഇതിന്റെ തിരക്കഥ പ്രേം ആദ്യം പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു പോയി. എനിക്ക് അറിയില്ലായിരുന്നു എന്ത് മറുപടി പറയണമെന്ന്. ഈ സിനിമ കണ്ട് പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും എന്നോര്‍ത്ത്  ഭയമുണ്ട്. ചെക്ക ചിവന്ത വാനത്തിന്റെ കാര്യത്തിലാണെങ്കിലും അമിത പ്രതീക്ഷകള്‍ ഇല്ലാതെ കാണാന്‍ വരണമെന്ന് ഞങ്ങള്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. 96ന്റെ കാര്യത്തിലും അതേ അനുഭവമാണ്. വളരെയധികം ഭയം തോന്നുന്നു. ഇത് എനിക്ക് പുതിയ ഒരനുഭവമാണ്'.

ചിത്രത്തെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ടെന്നും പൂര്‍ണ തൃപ്തിയോടെയാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രംകുമാര്‍ സംവിധാനം ചെയ്യുന്ന 96 ഒക്‌റ്റോബര്‍ ആറിനാണ് തീയെറ്ററില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com