‘ദേ ദേ പ്യാർ ദേ’, അൻപതുകാരന്റെയും ഇരുപത്തിയാറുകാരിയുടെയും പ്രണയം; ട്രെയിലർ കാണാം 

ആഷിഷ് എന്ന അൻപതുകാരനായി അജയ് ദേവ്ഗൺ എത്തുന്ന ചിത്രത്തിൽ രാകുൽ പ്രീതാണ് 26കാരിയായ അയേഷ
‘ദേ ദേ പ്യാർ ദേ’, അൻപതുകാരന്റെയും ഇരുപത്തിയാറുകാരിയുടെയും പ്രണയം; ട്രെയിലർ കാണാം 

ബോളിവുഡ് നടൻ അജയ് ദേവ്‌ഗൺ നായകനാകുന്ന റൊമാന്‍റിക് കോമഡി ചിത്രം 'ദേ ദേ പ്യാർ ദേ'യുടെ ട്രെയിലർ അവതരിപ്പിച്ചു. മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമായി അജയ് തന്നെയാണ് ട്രെയിലര്‍ പുത്തുവിട്ടത്.

ആഷിഷ് എന്ന അൻപതുകാരനായി അജയ് ദേവ്ഗൺ എത്തുന്ന ചിത്രത്തിൽ രാകുൽ പ്രീതാണ് 26കാരിയായ അയേഷയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും പ്രണയവും അവരുടെ വിവാഹത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ആഷിഷിന്റെ മുൻ ഭാര്യയായി തബുവാണ് അഭിനയിച്ചിരിക്കുന്നത്. അകിവ് അലി സംവിധാനം ചെയ്ത ചിത്രം മെയ് 17നാണ് റിലീസിനെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com