മോദി ഹീറോ ആയിക്കഴിഞ്ഞു, ഇനി ഞങ്ങളായിട്ട് എന്തുചെയ്യാനെന്ന് വിവേക് ഒബ്‌റോയി 

പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് മാത്രമല്ല, ഇന്ത്യക്കും പുറത്തുമുളള കോടിക്കണക്കിന് വരുന്ന ജനങ്ങളുടെയും ഹീറോയാണെന്ന് നടന്‍ വിവേക് ഒബ്‌റോയി
മോദി ഹീറോ ആയിക്കഴിഞ്ഞു, ഇനി ഞങ്ങളായിട്ട് എന്തുചെയ്യാനെന്ന് വിവേക് ഒബ്‌റോയി 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് മാത്രമല്ല, ഇന്ത്യക്കും പുറത്തുമുളള കോടിക്കണക്കിന് വരുന്ന ജനങ്ങളുടെയും ഹീറോയാണെന്ന് നടന്‍ വിവേക് ഒബ്‌റോയി. മോദിയുടെ ജീവിതക്കഥ പറയുന്ന പിഎം നരേന്ദ്രമോദിയില്‍ പ്രധാനമന്ത്രിയെ അമാനുഷിക കഥാപാത്രമായി ഉയര്‍ത്തിക്കാട്ടിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം അമാനുഷിക കഥാപാത്രമാണെന്നും മോദിയെ പ്രകീര്‍ത്തിച്ച് വിവേക് ഒബ്‌റോയി പറഞ്ഞു. ചിത്രത്തില്‍ മോദിയുടെ വേഷമിടുന്നത് വിവേക് ഒബ്‌റോയി ആണ്.

ചിത്രവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെയാണ് ഒബ്‌റോയിയുടെ പ്രതികരണം. ചിത്രത്തില്‍ അദ്ദേഹത്തെ ഹീറോയായി ചിത്രീകരിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം തനിക്ക് മാത്രമല്ല, ഇന്ത്യക്കും പുറത്തുമുളള കോടിക്കണക്കിന് വരുന്ന ജനങ്ങളുടെയും ഹീറോയാണ്. ചിത്രത്തില്‍ അമാനുഷിക കഥാപാത്രമായി മോദിയെ ചിത്രീകരിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം അങ്ങനെ തന്നെയാണെന്നും ഒബ്‌റോയി പറഞ്ഞു. 

എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു കഥയാണ് ചിത്രത്തിലുടെ പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് ഒബ്‌റോയി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ചിലര്‍ അമിതപ്രകടനം നടത്തിയത് മനസ്സിലാകുന്നില്ല. നിരുപദ്രവമായ ഒരു ചിത്രത്തിനെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി രംഗത്തുവന്നു മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് സിങ്‌വിയും കപില്‍ സിബലും എന്തിന് സമയം വെറുതെ കളഞ്ഞുവെന്നും ഒബ്‌റോയി ചോദിച്ചു. യഥാര്‍ത്ഥത്തില്‍ ചിത്രത്തെയാണോ അതോ ചൗക്കിദാറിന്റെ വടിയെയാണോ ഇവര്‍ ഭയപ്പെടുന്നതെന്നും ഒബ്‌റോയി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com