25 വര്‍ഷത്തിന് ശേഷം വീണ്ടും കാക്കി അണിഞ്ഞ് രജനീകാന്ത്; ആവേശത്തില്‍ ആരാധകര്‍

1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് രജനീകാന്ത് അവസാനമായി പൊലീസ് വേഷത്തില്‍ എത്തുന്നത്
25 വര്‍ഷത്തിന് ശേഷം വീണ്ടും കാക്കി അണിഞ്ഞ് രജനീകാന്ത്; ആവേശത്തില്‍ ആരാധകര്‍

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 167 മത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദാര്‍ബാറാണ് താരത്തിന്റെ പുതിയ ചിത്രം. ഒരുപാട് പ്രത്യേകതകളോടെയാണ് ദര്‍ബാര്‍ വരുന്നത്. രജനീകാന്ത് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂപ്പര്‍ സ്റ്റാര്‍ പൊലീസായി വേഷമിടുന്നത്. 

അധോലോക നായകനായും ഒരു നാടിന്റെ നേതാവായുമെല്ലാമാണ് കൂടുതലും രജനീകാന്ത് സ്‌ക്രീനില്‍ എത്തുന്നത്. ഇതുവരെ അഭിനയിച്ച 167 ചിത്രങ്ങളില്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് താരം യൂണിഫോം അണിഞ്ഞിട്ടുള്ളത്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് രജനീകാന്ത് അവസാനമായി പൊലീസ് വേഷത്തില്‍ എത്തുന്നത്. 1982 ല്‍ പുറത്തിറങ്ങിയ മൂന്‍ട്ര് മുഖമിലെ അലക്‌സ് പാണ്ഡ്യന്‍ രജനീകാന്തിന്റെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. 

ആക്ഷന് പ്രാധാന്യം നല്‍കി കൊണ്ടുള്ളതായിരിക്കും ദര്‍ബാര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചനയും ഇതുതന്നെയാണ്. സൂപ്പര്‍സ്റ്റാര്‍ പൊലീസ് വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. 

മുരുഗദോസിനൊപ്പമുള്ള രജനീകാന്തിന്റെ ആദ്യത്തെ ചിത്രമാണ് ഇത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അടുത്ത വര്‍ഷം പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക. ഞാന്‍ നല്ലവനാകണോ മോശക്കാരനാകണോ അതോ അതിലും മോശമാകണോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ എന്ന അടിക്കുറിപ്പിലാണ് പോസ്റ്റര്‍ പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com