'ചെറുപ്പക്കാര്‍ വന്ന് പോകും, ആദ്യപാഠങ്ങള്‍ പഠിക്കേണ്ടത് മുതിര്‍ന്നവരില്‍ നിന്ന് തന്നെ': ജയറാമിനൊപ്പം വിജയ്‌സേതുപതി

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലെത്തിയ താരത്തിന് ഏത് തരത്തിലുളള വേഷവും ഇണങ്ങുമെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്.
'ചെറുപ്പക്കാര്‍ വന്ന് പോകും, ആദ്യപാഠങ്ങള്‍ പഠിക്കേണ്ടത് മുതിര്‍ന്നവരില്‍ നിന്ന് തന്നെ': ജയറാമിനൊപ്പം വിജയ്‌സേതുപതി

പ്പോള്‍ മലയാളികളുടെയും കൂടി മക്കള്‍ സെല്‍വം ആയി മാറിയ വിജയ് സേതുപതി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ജനപ്രിയനടന്‍ ജയറാമിന്റെ കൂടെയാണ് സേതുപതി രംഗപ്രവേശം നടത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്. സനല്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. 

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലെത്തിയ താരത്തിന് ഏത് തരത്തിലുളള വേഷവും ഇണങ്ങുമെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്. അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് താരം നേരത്തേ പറഞ്ഞിരുന്നതുമാണ്.

ജയറാമിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നാണ് സേതുപതി പറയുന്നത്. 'ചെറുപ്പക്കാര്‍ ധാരാളം വരും, പക്ഷേ ആദ്യപാഠങ്ങള്‍ പഠിക്കേണ്ടത് മുതിര്‍ന്നവരില്‍ നിന്നു തന്നെയാണ്. അവര്‍ കൂടുതല്‍ ബഹുമാനം അര്‍ക്കുന്നുണ്ട്'- അദ്ദേഹം പറഞ്ഞു. സിനിമയുടെ തിരക്കുകള്‍ ഇല്ലെങ്കില്‍ ജയറാം അഭിനയിച്ച കൂടുതല്‍ സിനിമകള്‍ താന്‍ കാണുമായിരുന്നു എന്നും സേതുപതി കൂട്ടിച്ചേര്‍ത്തു.

വിഷു ദിനത്തില്‍ കൊച്ചിയില്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തിയതായിരുന്നി സേതുപതി. എല്ലാവര്‍ക്കുമൊപ്പം വിഷുസദ്യയുമുണ്ടാണ് അദ്ദേഹം മടങ്ങിയത്. തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളുള്ള താരം കാമ്പുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വീണ്ടും മലയാള സിനിമ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com